മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതിയുമായി യുവതി

മണിപ്പൂരിൽ വീണ്ടും കൂട്ട ബാലത്സംഗ പരാതിയുമായി യുവതി. 37 വയസ് പ്രായമുള്ള മെയ്തെയ് വിഭാഗത്തിലെ വിവാഹിതയായ യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. കുക്കി വിഭാഗത്തിലുള്ള അജ്ഞാതര്‍ക്കെതിരെയാണ് പരാതി. മെയ് മൂന്നിനാണ് പീഡനം നടന്നതെന്നാണ് യുവതി പരാതിയില്‍ വിശദമാക്കുന്നത്. ബിഷ്ണുപൂരിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ഓഗസ്റ്റ് 9 ന് വൈകിട്ട് 4.30നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചുരാചന്ദ്പൂര്‍ ജില്ലയില്‍ വച്ചാണ് അതിക്രമം നടന്നതെന്നാണ് പരാതി വിശദമാക്കുന്നത്. കേസ് അന്വേഷണത്തിനായി കൈമാറി. കൂട്ട ബലാത്സംഗം, അതിക്രമിച്ച് കയറാനുള്ള ലക്ഷ്യത്തോടെയുള്ള ആക്രമണം, അപമാനിക്കാനുള്ള ശ്രമം, ക്രിമിനല്‍ ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി, 354, 120 ബി, 34 അടക്കം കേസില്‍ ചുമത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group