കേരളത്തില്‍ പെന്‍ഷന്‍ കിട്ടി ജീവിക്കാമെന്ന് അടുത്തെങ്ങും ആരും വിചാരിക്കേണ്ടെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കണമെന്നും ഹൈക്കോടതി.
കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണം വൈകരുതെന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശി അശോക് കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. സര്‍ക്കാരിനോടു ചോദിച്ചാല്‍ കെഎസ്‌ആര്‍ടിസിയാണ് പണം നല്‍കേണ്ടതെന്ന് പറയും. അവരോടു ചോദിച്ചാല്‍ പണമില്ലെന്നാണ് മറുപടി. ആരുടെ പക്കലും പണമില്ല. പിന്നെ എന്തു ചെയ്യുമെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group