വഖഫ് ബോര്‍ഡ് മാത്രമല്ല ഒരു മതനിയമവും ഇന്ത്യന്‍ ജുഡീഷ്യറിക്ക് മുകളില്‍ ആകാന്‍ പാടില്ല എന്ന് ദീപിക മുന്‍ എംഡിയും പാലാ രൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വികാരിയും പ്രമുഖ പ്രഭാഷകനുമായ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍.
പാലാ രൂപതയിലെ കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപളളി ഫോറോനയുടെ കീഴില്‍ വരുന്ന ദൈവാലയങ്ങളുടെയും കടുത്തുരുത്തി മേഖല കത്തോലിക്ക കോണ്‍ഗ്രസിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തി അസിസ്റ്റന്റ് വികാരി ഫാ. മാത്യു തൈയ്യില്‍ കടുത്തുരുത്തി മേഖല കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് ജെയിംസ് കോട്ടായില്‍, സെക്രട്ടറി ജോര്‍ജ് മങ്കുഴിക്കരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റിലേ നിരാഹാര സമരത്തിന്റെ മുപ്പത്തി നാലാം ദിനത്തില്‍ ഫാ. മാത്യു നിലമ്പൂര്‍ മാര്‍ത്തോമ, ഡേവിസ് സ്രാമ്പിക്കല്‍, ഉഷ ഡേവിസ്, ഡെസ്മി ഡെന്നി, എവ്ലിന്‍ ഡെന്നി, സിന്റ ആന്റണി, മേരി ആന്റണി, എന്നിവര്‍ നിരാഹരം ഇരുന്നു. കടുത്തുരുത്തി ഫൊറോന പ്രതിനിധികള്‍ക്ക് പുറമെ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, രൂപത ആലോചന സമിതി അംഗങ്ങള്‍, കെസിഎംഎസ്/ സിആര്‍ഐ ഡയറക്ടര്‍ ഫാ. റോയ് കണ്ണച്ചിറ, സിസ്റ്റര്‍ ആര്‍ദ്ര, വരാപ്പുഴ അതിരൂപത കെസിബിസി വിദ്യഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും, സംസ്ഥാന ടീച്ചേര്‍സ് ഗില്‍ഡ് ഡയറക്ടറുമായ ഫാ. ആന്റണി അറക്കല്‍ തുടങ്ങിയ നിരവധി പേർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group