നിങ്ങളുടെ വാഹനം എഐ ക്യാമറയില്‍ പെട്ടോയെന്ന് ഇനി സ്വയം പരിശോധിച്ചറിയാം

കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ വീട്ടിലേക്ക് ചലാന്‍ എത്തുന്നതിന് മുന്‍പേ എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോയെന്ന് അറിയാം.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്‌നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും. എഐ ക്യാമറയില്‍ കുടുങ്ങിയോ എന്ന് പരിശോധിക്കാന്‍

https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ ‘ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പർ , വാഹന നമ്പർ , ഡ്രൈവിംഗ് ലൈസന്‍സ് നമ്പർ എന്നിവ. ഉദാഹരണമായി വാഹന നമ്പർ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പർ രേഖപ്പെടുത്തുക.അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും. എം പരിവാഹന്‍ ആപ്പ് വഴിയും ഈ സേവനം ലഭ്യമാണ് അതിനായി എം പരിവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക തുടര്‍ന്ന് ട്രോന്‍സ്‌പോര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക
ചലാന്‍ റിലേറ്റഡ് സര്‍വിസില്‍ പ്രവേശിച്ച്‌ ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.
എം പരിവാഹനില്‍ ആര്‍സി ബുക്കിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആര്‍സി നമ്പർ തിരഞ്ഞെടുത്താല്‍ ചെലാന്‍ വിവരങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പറും ഒപ്പം എന്‍ജിന്‍ നമ്പറിന്റെ അവസാന 5 അക്കങ്ങളും നല്‍കണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group