വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം

ദക്ഷിണ കൊറിയയില്‍വെച്ച് നടന്ന ലോക തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയേഴുകാരിയായ കത്തോലിക്ക കന്യാസ്ത്രീക്ക് റെക്കോർഡ് നേട്ടം.
ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സഭാംഗമായ സിസ്റ്റര്‍ ലിന്‍ഡാ സിംമാണ് ഈ നേട്ടത്തിന് അർഹയായത്.

ചാമ്പ്യന്‍ഷിപ്പ് നേട്ടത്തോടെ വേള്‍ഡ് തായ്ക്വോണ്ടോ പൂംസേ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ സിംഗപ്പൂര്‍ സ്വദേശിയായി മാറിയിരിക്കുകയാണ് തായ്ക്വോണ്ടോയില്‍ ഫിഫ്ത്-ഡാന്‍ ബ്ലാക്ക്ബെല്‍റ്റുകാരിയായ സിസ്റ്റര്‍.

ചെറുപ്പകാലത്ത് പോലീസില്‍ ചേരണമെന്ന് ആഗ്രഹിച്ചിരുന്ന ലിന്‍ഡ എന്ന ഊര്‍ജ്ജസ്വലയായ കായിക പ്രേമി മുതിര്‍ന്നപ്പോള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുക്കുകയായിരിന്നു. എല്ലാത്തരം പാര്‍ട്ടികളിലും, സ്പോര്‍ട്സിലും പങ്കെടുത്തിട്ടുണ്ടെങ്കിലും തന്റെ മനസ്സില്‍ ഒരു ശൂന്യത തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നും, ദൈവം തന്നെ വിളിക്കുന്നത് പോലെ തനിക്ക് തോന്നിയിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലിന്‍ഡ ഫ്രാന്‍സിസ്കന്‍ മിഷണറീസ് ഓഫ് ദി ഡിവൈന്‍ മദര്‍ഹുഡ് (എഫ്.എം.ഡി.എം) സന്യാസ സമൂഹത്തില്‍ ചേരുന്നത്. കന്യാസ്ത്രീ ആയതിനു ശേഷമാണ് തന്റെ ഉള്ളില്‍ അനുഭവപ്പെട്ടിരിന്ന ശൂന്യത തന്നെ വിട്ടുപോയതെന്നും സിസ്റ്റര്‍ സ്മരിച്ചു.
ഇംഗ്ലണ്ട്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളില്‍ സേവനം ദീര്‍ഘ കാലത്തോളം സേവനം ചെയ്തിട്ടുള്ള സിസ്റ്റർ കാന്‍സര്‍ രോഗികളായ കുട്ടികള്‍ക്കിടയില്‍ സേവനം ചെയ്യുന്നതിനിടയിലാണ് സ്പോര്‍ട്സിനോടുള്ള തന്റെ ഇഷ്ടം ഗൗരവമായി എടുക്കണമെന്ന് തോന്നിയത്. എഫ്.എം.ഡി.എം സമൂഹത്തിന്റെ കീഴിലുള്ള അസീസി ഹോസ്പിറ്റലില്‍ സേവനം ചെയ്യുമ്പോള്‍ സിസ്റ്റര്‍ ‘എസ്.ടി.എഫ്’ന്റെ കീഴിലുള്ള തായ്ക്വോണ്ടോ പരിശീലനം ആരംഭിക്കുകയായിരിന്നു. 25 അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള സിസ്റ്റര്‍ മുപ്പതോളം മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group