സംസ്ഥാനത്തെ വലിയ തൊഴിൽമേളകളിൽ ഒന്ന് നാളെ, അവസരം വിനിയോഗിക്കാം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും വിവിധ കമ്ബനികളില്‍ നിന്നായി അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവർക്കുമായി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള സ്‌പെക്‌ട്രം ജോബ് ഫെയറിന് നാളെ തുടക്കമാകും.

മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂർ ഐ ടി ഐയില്‍ രാവിലെ 11.30ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.

എല്ലാ ജില്ലകളിലെയും നോഡല്‍ ഐ ടി ഐകളില്‍ നവംബർ 4വരെ നടക്കുന്ന മേളയില്‍ സ്വദേശത്തും വിദേശത്തുമുള്ള നിരവധി തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചെങ്ങന്നൂർ ഐ ടി ഐക്കായി 20 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും ഹോസ്റ്റല്‍ സമുച്ചയങ്ങളുടെയും ഉദ്ഘാടനവും തൊഴില്‍ മന്ത്രി നിർവഹിക്കും.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് www.knowledgemission.kerala.gov.in/dwms ആപ്പ് വഴിയുള്ള രജിസ്‌ട്രേഷൻ നടപടികള്‍ക്ക് തുടക്കമായതായി ഡെപ്യൂട്ടി സ്റ്റേറ്റ് അപ്രന്റിസ്‌ഷിപ്പ് അഡ്വൈസർ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള ഐടിഐകളില്‍ ബന്ധപ്പെടേണ്ടതാണ്. ഉദ്ഘാടനച്ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി, ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്‌സണ്‍ അഡ്വ ശോഭ വർഗീസ്,ഐ ടി ഐ ഡയറക്ടർ സൂഫിയാൻ അഹമ്മദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group