ദരിദ്രന് നീതി നിഷേധിക്കാതെ നീതി നേടി കൊടുക്കുന്നവരാകാം

ദൈവം തന്റെ സമ്പത്ത് മനുഷ്യന് നല്‍കുന്നത് മനുഷ്യന്‍ തന്റെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കുന്നത് പോലെ ആണെന്ന് മനസിലാകും. നമ്മള്‍ ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ സുപ്രധാനമായ രണ്ടു വ്യവസ്ഥകള്‍ പാലിക്കപ്പെടണം എന്നു നമുക്ക് നിർബന്ധമുണ്ട്. ഒന്നാമതായി നിക്ഷേപിച്ച പണം എപ്പോള്‍ നമ്മള്‍ ആവശ്യപ്പെട്ടാലും അപ്പോള്‍ നിരുപാധികം നമുക്ക് തിരിച്ചു കിട്ടണം. രണ്ടാമതായി മറ്റാരെയെങ്കിലും നമ്മള്‍ ചെക്കുമായി പറഞ്ഞയച്ചാല്‍ അതില്‍ എഴുതിയിരിക്കുന്ന തുക ഉടമസ്ഥനെപ്പോലെന്ന പോലെ അയാള്‍ക്കും ബാങ്ക്കാർ കൊടുക്കണം. അടിസ്ഥാനപരമായ ഈ രണ്ടു വ്യവസ്ഥകളും എപ്പോള്‍ ബാങ്കുകാര്‍ ലംഘിക്കുന്നുവോ അപ്പോള്‍ ആ ബാങ്കില്‍ നിന്നും നമ്മുടെ പണം പിന്‍വലിച്ചു വിശ്വസ്തമായ മറ്റു ബാങ്കുകളില്‍ നാം നിക്ഷേപിക്കും.

ദൈവം നമ്മെ വിശ്വസിച്ചു ഏല്‍പ്പിച്ചിരിക്കുന്ന ദൈവത്തിന്റെ സമ്പത്ത് തിരികെ ചോദിക്കുന്നതും രണ്ടു വിധത്തില്‍ ആണ്. ഒന്ന് ദൈവീക കാര്യങ്ങള്‍ക്കും, ദൈവ രാജ്യവ്യാപനത്തിനുമായി അത് ‍ ഏൽപ്പിക്കപ്പെട്ടിരിക്കുന്നവരിലൂടെ തിരിച്ചു ചോദിക്കും. രണ്ടു ദരിദ്രരെ നമ്മുടെ അടുത്തേക്ക്‌ അയച്ചുകൊണ്ട്, അഥവാ , അവന്‍ തന്നെ ദരിദ്രനായി നമ്മുടെ മുന്നില്‍ കടന്നു വന്നു കൊണ്ട് കൈ നീട്ടി തിരിച്ചു ചോദിക്കും. ഒന്നാമത്തേതിനെ ദശാംശം എന്നും, ദരിദ്രന് ദയാപൂര്‍വ്വം നല്‍കുന്നതിനെ ദാനധര്‍മ്മം എന്നും തിരുവചനം നിര്‍വചിക്കുന്നു. നിനക്കു ചെയ്യാന്‍ കഴിവുള്ള നന്‍മ,അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത് എന്ന് സുഭാഷിതങ്ങൾ 3:17 ൽ പറയുന്നു.

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ഇന്നത്തെ ലോകത്തിൽ മനുഷ്യർ തങ്ങളുടെ അധികാരത്താൽ ദരിദ്രന്റെ വസ്തുവകകളും സമ്പത്തും അപഹരിക്കുകയും, നീതി പോലും നിഷേധിക്കുന്നതായി കാണാം. ഇന്ന് കോടതികളിൽ നീതിമാൻമാർക്കെതിരെ വ്യാജവ്യവഹാരങ്ങൾ നടക്കുന്നു. ഒരു വീട്ടിൽ ഒന്നിച്ചു കഴിഞ്ഞിരുന്ന ഭാര്യഭർത്താക്കൻമാർ പോലും സ്വാർത്ഥ താൽപര്യങ്ങൾക്കായി പരസ്പരം വ്യാജവ്യവഹാരങ്ങൾ നടത്തുന്നു. മറ്റുള്ളവർക്ക് നീതി നിഷേധിക്കുന്നത് ദൈവത്തിന്റെ ശാപവും നേടിയെടുക്കുകയും ദൈവത്തിന്റെ അനുഗ്രഹത്താൽ നിന്നും മാറ്റപ്പെടുകയും ചെയ്യുന്നു. നാം ഓരോരുത്തർക്കും ദരിദ്രന് നീതി നിഷേധിക്കാതെ നീതി നേടി കൊടുക്കുന്നവരാകാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group