കെസിബിസി എസ്‌സി, എസ്ടി, ബിസി കമ്മീഷൻ നിവേദനം നൽകി

കൊച്ചി : ദ​ളി​ത് ക്രൈ​സ്ത​വരുടെ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കെ​സി​ബി​സി എ​സ്‌​സി, എ​സ്ടി, ബി​സി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന് നി​വേ​ദ​നം ന​ല്കി.

ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ര്‍ത്ഥിക​ളു​ടെ ലം​പ്സം ​ഗ്രാ​ന്‍ഡ് ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക, മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ടയി​ലും ക​മ്യൂ​ണി​റ്റി ക്വാ​ട്ടാ​യി​ലും പ്ര​വേ​ശ​നം ല​ഭി​ച്ചാ​ല്‍ ലം​പ്സം ഗ്രാ​ന്‍റ് ല​ഭി​ക്കി​ല്ല എ​ന്നു​ള്ള ഉ​ത്ത​ര​വ് പി​ന്‍വ​ലി​ക്കു​ക, പ​രി​വ​ര്‍ത്തി​ത ക്രൈ​സ്ത​വ വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ മു​ഖേ​ന വി​ദ്യാ​ര്‍ത്ഥിക​ള്‍ക്ക് പ​ഠ​നമി​ക​വ് ന​ല്‍കു​ന്ന ഇ​ന്‍സെ​ന്‍റീവ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ഉ​ള്‍പ്പെ​ടെ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക, പ്ല​സ്‌​വ​ണ്‍, ഡി​ഗ്രി, പി​ജി തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ര്‍ത്ഥിക​ള്‍ക്ക് പ്ര​ത്യേ​ക ബാ​ര്‍കോ​ഡ് ന​ല്‍കു​ക, ദ​ളി​ത് ക്രൈ​സ്ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​ന് നി​യ​മ​സ​ഭ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ലേ​ക്ക് ശി​പാ​ര്‍ശ ചെ​യ്യു​ക തു​ട​ങ്ങി​യ ആവിശ്യങ്ങൾ ഉ​ള്‍ക്കൊ​ള്ളു​ന്നതാണ് നിവേദനം.

നി​വേ​ദ​കസം​ഘ​ത്തി​ല്‍ കെ​സി​ബി​സി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം, ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും ഡി​സി​എം​എ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, ക​മ്മീ​ഷ​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ജയിം​സ് ഇ​ല​വു​ങ്ക​ല്‍ ​എന്നിവ​രു​മു​ണ്ടാ​യി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group