വിശുദ്ധ കുർബാന മാധ്യമങ്ങളിലൂടെ വിശ്വാസികളിലേക്ക്

തൃശ്ശൂർ : കൊറോണ വൈറസ് തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളിലൂടെ വിശുദ്ധ കുർബ്ബാന വിശ്വാസികളിൽ എത്തിക്കാൻ കേരളത്തിലെ രൂപതകൾ. മനുഷ്യവംശത്തിന് ഭീക്ഷിണിയായി മാറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഫലപ്രദമായ രീതിയിൽ ചെറുത്തു നിൽക്കാൻ രൂപതകളുടെ ഈ തീരുമാനം സഹായകരമാണ്.  കൊറോണ വൈറസ് വ്യാപനത്തിന്റെ ആരംഭത്തിൽ തന്നെ തൃശ്ശൂർ രൂപത ഈ മാതൃക നൽകിയിരുന്നതാണ്.
 കേരളത്തിൽ കൊറോണ അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി നിരീശ്വരവാദികളും മറ്റും മത വിശ്വാസികളെ ചോദ്യം ചെയ്യാൻ കടന്നുവന്നിരിക്കുന്നത്. സഭയെ പ്രതിരോധത്തിലാക്കി അനിയന്ത്രിതമായി കടന്നുകയറാൻ ഒരു അവസരമായി നിരീശ്വരവാദികൾ ഈ സാഹചര്യത്തെ ഉപയോഗിക്കുന്നുണ്ട്. ഈ അവസരത്തിൽ എല്ലാ മതവിശ്വാസികൾക്കും അന്യമതസ്ഥർക്കും മാതൃകയാകുന്ന രീതിയിൽ  നവ മാധ്യമങ്ങളെ  ഉപയോഗപ്പെടുത്താനാണ് സഭയുടെ തീരുമാനം.
   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിശുദ്ധ കുർബാനയും മറ്റും അനുഷ്ട്ടിക്കാൻ സർക്കാരും മേലധികാരികളും അനുവാദം നൽകിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം തീർത്തും അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങളെ ഉപയോഗപ്പെടുത്താൻ തീരുമാനമായത്. രോഗബാധ സംശയിക്കുന്നവരോ രോഗലക്ഷണമുള്ളവരോ പ്രാർഥന ചടങ്ങുകകിൽ പങ്കെടുക്കരുതെന്ന കർശന നിർദ്ദേശവുമുണ്ട്.
കേരളത്തിലെ രൂപതകളിൽ എല്ലാം തന്നെ ഇതിനോടകം സർക്കുലർ പുറപ്പെടുവിച്ചു കഴിഞ്ഞു. കുട്ടികളും പ്രായമായവരും ദേവവാലയത്തിൽ വരുന്നതും ആരാധനയിൽ പങ്കെടുക്കുന്നതും പരമാവധി ഒഴിവാക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്.
കോവിഡിനെ പ്രധിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും വിശ്വാസികൾ പാലിക്കണമെന്നും ഒരു മീറ്റർ അകലം വിശ്വാസികൾ ദേവാലയത്തിൽ പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കർശ്ശന നിർദ്ദേശങ്ങളുമായി കെ.സി.ബി.സി നേരെത്തെ രൂപതാ അധ്യക്ഷന്മാരെ സമീപിച്ചിരുന്നു.  കെ.സി.ബി.സിയും സീറോ മലബാർ സഭയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് നിർദ്ദേശങ്ങൾ എല്ലാ രൂപതയിൽ കൈമാറിയിക്കുന്നത്.
കുർബാനയിൽ പാലിച്ചു പോരേണ്ട രീതികൾ എന്തെല്ലാമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. കുർബാന മധ്യേ അപ്പവും വീഞ്ഞും നാവിൽ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും പൊതു ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ വിശ്വാസികളിലും വിശുദ്ധ കുർബാനയും മറ്റ്‌ പ്രാർഥനകളും ഫലപ്രദമായി  എത്തിക്കുന്നതിന്റെ ആവശ്യകതയെ മനസ്സിലാക്കികൊണ്ടാണ് മാധ്യമങ്ങളെ വിശുദ്ധ കുർബാനക്കായി ഉപയോഗിക്കാൻ കെ.സി.ബി.സിയും സീറോ മലബാർ സഭയും കൂട്ടായ തീരുമാനമെടുത്തിരിക്കുന്നത്.