വത്തിക്കാൻ ഗാർഡനിൽ ‘ഔവർ ലേഡി ഓഫ് പീസ്’ അനാച്ഛാദനം ചെയ്തു

വി. ആൻഡ്രൂ കിമ്മിന്റെയും സഹ രക്തസാക്ഷികളുടെയും തിരുനാൾ ദിനത്തിൽ വത്തിക്കാൻ ഗാർഡനിൽ ‘ഔവർ ലേഡി ഓഫ് പീസ്’ അനാച്ഛാദനം ചെയ്തു.

പരിശുദ്ധ കന്യകാ മറിയത്തിന്റെ മോസൈക് രൂപമാണിത്. കൊറിയയിൽ നിന്നുള്ള ഷിം സൂൻഹ്‌വ കാതറിൻ എന്നയാളാണ് ഈ അതുല്യസൃഷ്ടി നിർമ്മിച്ച കലാകാരൻ.

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റും വൈദികർക്കായുള്ള ഡികാസ്റ്ററിയുടെ പ്രിഫെക്ടുമായ കർദ്ദിനാൾമാരായ ഫെർണാണ്ടോ വെർഗസ് അൽസാഗ, ലസാരോ യു ഹ്യൂങ് സിക്ക്, കൊറിയയിൽ നിന്നുള്ള ബിഷപ്പുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള, രാജ്യങ്ങൾ തിരിച്ച്, ഓരോ അഞ്ച് വർഷം കൂടുമ്പോഴും ബിഷപ്പുമാർ മാർപാപ്പയെ സന്ദർശിക്കാറുണ്ട്. അതത് രൂപതകളുടെ പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും മാർപാപ്പയുമായും റോമിലെ വിവിധ സഭകളുമായും ചർച്ച ചെയ്യാനും ഈ സന്ദർശനത്തിൽ അവസരമുണ്ട്. ഈ സന്ദർശനത്തിൻ്റെ ഭാഗമായാണ് ഈ മൊസൈക് രൂപം വത്തിക്കാൻ ഗാർഡനിൽ സ്ഥാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group