ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യ സംരംഭത്തിന് തുടക്കമായി

ചങ്ങനാശേരി അതിരൂപതയുടെ മറ്റൊരു കാരുണ്യസംരംഭത്തിന് അതിരംപുഴയിൽ തുടക്കമായി.

‘മദർ തെരേസ കെയർ ഹോം”, കോട്ടയം മെഡിക്കൽ കോളേജിൽ രോഗികളായി എത്തുന്നവർക്ക് കുടുംബസമേതം സൗജന്യ താമസം ഇവിടെ ക്രമീകരിക്കുന്നു. 12 ഫ്ളാറ്റുകളാണ് അവർക്കായി ക്രമീകരിച്ചിരിക്കുന്നത്. 2014-ൽ ബഹു. മാണി പുതിയിടം അച്ചന്റെ നേതൃത്വത്തിൽ പണിതുയർത്തിയ കാവുകാട്ട് ഹൗസിങ് സമുച്ചയത്തിലാണിത്. ഇപ്പോഴത്തെ വികാരി ബഹു. ജോസഫ് മുണ്ടകത്തിൽ അച്ചന്റെ പരിശ്രമഫലമായി മദർ തെരേസ കെയർ ഹോം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group