വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് തീർത്ഥാടനം നല്‍കും : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് തീർത്ഥാടനം നല്‍കുമെന്ന് ഉദ്‌ബോധിപ്പിച്ച് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.മലമുകളില്‍ കയറിയാണ് ദൈവത്തില്‍ നിന്ന് യേശുക്രിസ്തു ശക്തി സ്വീകരിച്ചിരുന്നതെന്നും അഭിവന്ദ്യ കണ്ണൂക്കാടന്‍ പിതാവ് ഓര്‍മിപ്പിച്ചു.

കനകമല മാര്‍തോമ്മ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ 84-ാംമത് മഹാതീര്‍ത്ഥാടനം ഔദ്യാഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, കോടശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, വാര്‍ഡ് അംഗം സജിനി സന്തോഷ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഷിബു നെല്ലിശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെയിംസ് ആലപ്പാട്ട്, ഫാ. ജിറ്റോ കുന്നത്ത്, കൈക്കാരന്‍ ബിനോയ് മഞ്ഞളി, സിസ്റ്റര്‍ ലിസ മരിയ, ജനറല്‍ കണ്‍വീനര്‍ ബൈജു അറയ്ക്കല്‍, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ് കുയിലാടന്‍ എന്നിവര്‍ സംസാരിച്ചു. ഇടവകാംഗത്തിന് വൃക്കദാനം ചെയ്ത റെക്ടര്‍ ഫാ. ഷിബു നെല്ലിശേരി, പന്ത്രണ്ടാം ക്ലാസ് മതബോധന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കോടെ രൂപതതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വെളിയന്‍ ആഗ്‌നസ് രാജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നിരവധി വിശ്വാസികളുടെ അകമ്പടിയോടെ മലകയറിയ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കുരിശുമുടിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group