നീറ്റ് പരീക്ഷ വീണ്ടും നടത്താൻ ആലോചന; ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് റീ ടെസ്റ്റ് നടത്തിയേക്കും

ഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീ ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി എൻടിഎ ആലോചനയില്‍.

ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് റീ ടെസ്റ്റ് സാധ്യത പരിശോധിക്കുന്നത്. എന്നാല്‍ സുപ്രിംകോടതി അനുമതി ഇല്ലാതെ എൻടിഎക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

ഗ്രേസ് മാർക്ക് വിവാദത്തെക്കുറിച്ച്‌ അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച നാലംഗ സമിതിയാണ് റീ ടെസ്റ്റ് സാധ്യത പരിശോധിച്ചത്. യു.പി.എസ്.ഇ. മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗസമിതി രണ്ട് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടില്‍ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് റീ ടെസ്റ്റ് നടത്താൻ നിർദേശം മുന്നോട്ട് വെക്കുകയാണേകില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാകും. എന്നാല്‍,എൻടിഎക്ക് പരീക്ഷ നടത്താൻ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല എന്നാണ് വിവരം.

ഗ്രേസ് മാർക്കിംഗില്‍ അപാകതയുണ്ടായോ എന്നതിലും റിപ്പോർട്ടില്‍ പരാമർശിക്കും. ഗ്രേസ് മാർക്ക് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം നീരീക്ഷിച്ചിരുന്നു. കാല്‍ക്കോടിയോളം വിദ്യാർഥികള്‍ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇതില്‍ ആറ് പേർ ഒരേ സെന്‍ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്നും ആരോപണമുയർന്നിരു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group