പ്രത്യാശയോടെ ജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ മനുഷ്യന്റെ ദുഃഖം : മാര്‍ തോമസ് തറയില്‍

പ്രത്യാശയോടെ ജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖമെന്ന് ഓർമിപ്പിച്ച് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍.

കര്‍ത്താവായ യേശു തന്റെ ഉത്ഥാനത്തിലൂടെ കുരിശിലെ മരണത്തിനും അപ്പുറം ഒരു ജീവിതമുണ്ടെന്ന് നമുക്ക് കാണിച്ചുതന്നു. അവന്‍ മരണത്തെ ജയിച്ചു, ഏതു ദുഃഖവെള്ളിയും കടന്നുപോകും. ഉത്ഥാനത്തിന്റെ പ്രത്യാശയിലേക്ക് നമുക്ക് വളരാം, അതിനുള്ള ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാമെന്നും ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m