ഉത്തരാഖണ്ഡ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ മഞ്ഞുമലകൾ ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ ദിവസം നടന്ന പൊതുദർശന പ്രഭാഷണ വേളയിലാണ്., ചമോലി ജില്ലയിലെ നന്ദാ ദേവി മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞു വീണ് ഉണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവർക്കും മുറിവേറ്റവർക്കും ,നാശനഷ്ടം ഉണ്ടായവർക്കും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മാർപാപ്പ പ്രാർത്ഥിക്കുന്നതായും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അറിയിച്ചത്. ഫെബ്രുവരി 7 തീയ്യതിയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. 31 പേർ കൊല്ലപ്പെടുകയും 174 പേരെ പ്രളയത്തിൽ കാണാതാവുകയും ചെയ്തു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group