വ്യക്തിപരമായ പ്രാർത്ഥനക്കായി 5 ദിവസം മാറ്റിവയ്ക്കാൻ റോമൻ കൂരിയയോട് ആവശ്യപ്പെട്ട് മാർപാപ്പാ.

വ്യക്തിപരമായ പ്രാർത്ഥനക്കായി 5 ദിവസം മാറ്റിവയ്ക്കാൻ റോമൻ കൂരിയയോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ.ഹോളി സീ പ്രസ് ഓഫീസ്, പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇപ്രകാരം ആവശ്യപ്പെട്ടത്.

“റോമിൽ വസിക്കുന്ന കർദ്ദിനാൾമാരും ഡികാസ്റ്ററികളുടെ തലവന്മാരും റോമൻ കൂരിയയുടെ മേലധികാരികളും ആത്മീയകാര്യങ്ങൾക്കായി വ്യക്തിപരമായ ക്രമീകരണങ്ങൾ ചെയ്യണം. മാർച്ച് ആറ് മുതൽ 11 വരെ വ്യക്തിപരമായ പ്രാർത്ഥനക്കായി മാറ്റിവയ്ക്കണം” – പാപ്പാ പറഞ്ഞു.

കോവിഡ് -19 മൂലമുണ്ടാകുന്ന പ്രതിസന്ധി കാരണം, ഈ വർഷവും അരിസിയയിലെ കാസ ഡിവിൻ മാസ്ട്രോയിൽ റോമൻ കൂരിയയുടെ ആത്മീയകാര്യങ്ങൾ നടത്താൻ കഴിയാത്തതു കൊണ്ടാണ് പാപ്പാ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group