ഈസ്റ്റർ ആചരണ വേളയിലും യുദ്ധക്കെടുതി മൂലം വിഷമം അനുഭവിക്കുന്ന യുക്രൈൻ ജനതയുടെ വേദനയിൽ പങ്കു ചേർന്ന് ഫ്രാൻസിസ് മാർപാപ്പാ.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈസ്റ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പാ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരായ നിലപാട് ആവർത്തിച്ചത്. ഇപ്പോൾ പ്രവാസിയായ മരിയുപോൾ നഗരത്തിലെ മേയർ ഇവാൻ ഫെഡോറോവ്, എം പിമാർ എന്നിവരടങ്ങുന്ന യുക്രെയ്നിൽ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം ഉൾപ്പെടെ 5,500 തീർഥാടകർ ഈസ്റ്റർ വിജിലിൽ പങ്കെടുത്തു. യുക്രൈന് ഒപ്പമാണ് എല്ലാവരും. യുക്രെയ്നു വേണ്ടിയാണ് ജനങ്ങളുടെ പ്രാർത്ഥന, ധീരരായിരിക്കൂ…. ഈ രാത്രി ഉയിർത്തെഴുന്നേൽപ്പിന്റെതാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.കാൽമുട്ട് വേദന മൂലം നിൽക്കാൻ ക്ളേശമുള്ളതിനാൽ മാർപ്പാപ്പയ്ക്കു പകരം കർദിനാൾ കോളേജ് ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേ ആണ് ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group