ലോകസമാധാനത്തി നായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം നൽകി മാർപാപ്പ

മേയ് മാസം മുഴുവനും ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ.

ജപമാല അർപ്പണത്തിലൂടെ നമുക്ക് പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തേടാം. നമ്മുടെ ക്ലേശങ്ങളിൽ അമ്മ നമുക്ക് കൂട്ടായിരിക്കും, സകലവിധ ആപത്തുകളിൽ നിന്നും അമ്മ നമ്മെ കാത്തുപരിപാലിക്കും,’ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ സന്ദേശം അനുസ്മരിപ്പിച്ചു കൊണ്ട് പാപ്പ ആഹ്വാനം ചെയ്തു.

യുദ്ധം അവസാനിക്കാനും ലോക സമാധാനം സംജാതമാകാനും വേണ്ടി അനുദിനം ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്ന സന്ദേശമാണ് ഇടയകുട്ടികൾക്ക് ഫാത്തിമാനാഥ നൽകിയത്. ദൈവമാതാവിന്റെ ഈ വാക്കുകൾ ശ്രവിച്ച് ലോകസമാധാനത്തിനായി നമുക്കും ജപമാല കരങ്ങളിലെടുത്ത് പ്രാർത്ഥിക്കാമെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group