യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കർമ്മല മാതാവിനോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.
ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനമാണ് പാപ്പ ഇപ്രകാരം ആവശ്യപ്പെട്ടത്. ജൂലൈ 16ന് ആണ് കർമ്മല മാതാവിൻ്റെ തിരുനാൾ ദിനം ആചരിക്കുന്നത്.
“കാർമ്മൽ മലയിൽ പരിശുദ്ധ കന്യകാമാതാവ്, യുദ്ധത്തിന്റെ ഭീകരതയാൽ അടിച്ചമർത്തപ്പെടുന്ന എല്ലാ ജനങ്ങൾക്കും ആശ്വാസവും സമാധാനവും നൽകട്ടെ. രക്തസാക്ഷികളായ ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, മ്യാൻമർ എന്നീ രാജ്യങ്ങളെ മറക്കരുത്” പരിശുദ്ധ പിതാവ് സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളോട് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m