ലത്തീൻ കാനോനിക നിയമത്തിൽ മാറ്റം വരുത്തി മാർപാപ്പാ

ഗുരുതരമായ കുറ്റങ്ങൾ ചെയ്ത സന്യസ്തരെ അവർ അംഗങ്ങളായിരുന്ന സഭാസമൂഹത്തിൽ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട കാനോനിക നിയമത്തിൽ മാറ്റം വരുത്തി ഫ്രാൻസിസ് മാർപാപ്പാ.

റെക്കോഞ്ഞിത്തും ലിബ്രൂം VI (RECOGNITUM LIBRUM VI) എന്ന പേരിൽ പുറത്തിറക്കിയ പുതിയ അപ്പസ്തോലിക ലേഖനം വഴി കാനോനിക നിയമത്തിൽ മാറ്റം വരുത്തിയത്.

പ്രത്യേകമായി പരാമർശിച്ചിട്ടുള്ള ഗുരുതരമായ കുറ്റങ്ങൾ ചെയ്ത സന്യസ്തരെ അവർ അംഗമായിരുന്ന സഭാ സമൂഹത്തിൽ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട 695-ആം നമ്പർ കാനോനിക നിയമത്തിന്റെ ഒന്നാം ഖണ്ഡികയിലാണ് പാപ്പാ മാറ്റം വരുത്തിയത്. 1395, 1397, 1398 എന്നീ കാനോനകൾക്കെതിരായ കുറ്റങ്ങൾ ചെയ്ത സന്ന്യാസ സഭാംഗത്തെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലാണ് ഏപ്രിൽ 26-ന് പുറത്തിറക്കിയ മോത്തു പ്രൊപ്രിയോ (Motu Proprio) റെക്കോഞ്ഞിത്തും ലിബ്രൂം ആറ് എന്ന അപ്പസ്തോലിക ലേഖനം വഴി ആണ് പാപ്പാ മാറ്റം വരുത്തിയത്.

1395, 1397, 1398 എന്നീ കാനോനകളിൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾ ചെയ്ത സന്ന്യാസ സഭാംഗം സന്യാസ സഭയിൽ നിന്ന് പുറത്താക്കപ്പെടണം. എന്നാൽ, 1395 -ആം കാനോനയുടെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നതെങ്കിൽ, അദ്ദേഹത്ത പുറത്താക്കേണ്ട പൂർണ്ണമായ ആവശ്യമില്ലെന്നും, കുറ്റം ചെയ്തയാളെ തിരുത്തുന്നതിനും, നീതി പുനഃസ്ഥാപിക്കപ്പെടുന്നതിനും, കുറ്റം മൂലമുണ്ടായ മാനഹാനി പരിഹരിക്കാൻ സാധിക്കുമെന്നും സന്യസ സഭയുടെ പ്രധാന അധികാരി കരുതുന്നുവെങ്കിൽ അദ്ദേഹത്തെ പുറത്താക്കേണ്ട ആവശ്യമില്ല എന്നുമായിരുന്നു ഇതുവരെയുള്ള നിയമം.

കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പാ കൊണ്ടുവന്ന മാറ്റമനുസരിച്ച്, നിയമത്തിന്റെ ഒഴിവിലേക്ക് മുൻപറഞ്ഞ 1395 -ആം കാനോനയുടെ മൂന്നാം ഖണ്ഡികയും, 1398 -ആം കാനോനയുടെ ഒന്നാം ഖണ്ഡികയും ചേർക്കപ്പെട്ടു. പുതിയ നിയമം കഴിഞ്ഞ ദിവസം തന്നെ നിലവിൽ വന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group