നവ രക്തസാക്ഷികളുടെ വിവരശേഖരണത്തിനായി പുതിയ കമ്മീഷന്‍ സ്ഥാപിച്ച് മാർപാപ്പ

ക്രൈസ്തവ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച നവ ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചുള്ള വിശദമായ പട്ടിക തയാറാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മീഷന്‍ സ്ഥാപിച്ച് ഫ്രാന്‍സിസ് പാപ്പ. ജൂലൈ 3-ന് പുറത്തുവിട്ട കത്തിലൂടെ കമ്മീഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനിച്ച വിവരവും, അതിന്റെ കാരണങ്ങളും പാപ്പ പുറത്തുവിട്ടിരുന്നു.

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കമ്മീഷന്‍ നിലവില്‍ വന്ന വിവരം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. “കമ്മീഷന്‍ ഓഫ് ദി ന്യു മാര്‍ട്ടിയേഴ്സ് – വിറ്റ്‌നസ്സസ് ഓഫ് ദി ഫെയിത്ത്” എന്നാണ് പുതിയ കമ്മീഷന്റെ പേര്.

2025-ലെ ജൂബിലി മുന്നില്‍ക്കണ്ടുകൊണ്ടാണ് പാപ്പ കമ്മീഷന്‍ സ്ഥാപിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group