ക്രിസ്തുവാണ് മോചനം നൽകുന്നവൻ: ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി :പാപത്തിൽനിന്നും ദുഃഖത്തിൽനിന്നും മോചനം നൽകുന്നവൻ ക്രിസ്തുവാണെന്ന് ഒരിക്കൽ കൂടി ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.ജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന ആന്തരിക ശൂന്യത, ഒറ്റപ്പെടൽ എന്നിവയിൽനിന്നുള്ള മോചനം നൽകുന്നതും, പാപത്തിൽനിന്നും ദുഃഖത്തിൽനിന്നും രക്ഷിക്കുന്നതും ക്രിസ്തുവാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

ക്രിസ്തുവിനാൽ രക്ഷിക്കപ്പെടുവാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നവരെ ജീവിതത്തിലെ തിന്മകളിൽനിന്ന് മോചിക്കുന്ന ക്രിസ്തുവിനെക്കുറിച്ച്
എവഞ്ചേലി ഗൗദിയും (#EvangeliiGaudium) എന്ന ഹാഷ്‌ടാഗോടുകൂടി പാപ്പാ കുറിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group