ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും നടപ്പിലാക്കാൻ അഭ്യർത്ഥിച്ച് ബിഷപ്പ് ബോസ്കോ പുത്തൂർ പ്രസ്താവന ഇറക്കി

ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും നടപ്പിലാക്കാൻ അഭ്യർത്ഥിച്ച് എറണാകുളം – അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ പ്രസ്താവന ഇറക്കി.

പ്രസ്താവനയുടെ പൂർണ്ണരൂപം…

മിശിഹായിൽ പ്രിയ ബഹുമാനപ്പെട്ട അച്ചന്മാരേ, സമർപ്പിതരേ, സഹോദരീ സഹോദരന്മാരേ,

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ കത്ത് മുഖേനയും വീഡിയോ സന്ദേശത്തിലൂടെയും ആഹ്വാനം ചെയ്‌തതനുസരിച്ച്, നമ്മുടെ സഭയുടെ ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബാന അർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപത മുഴുവനിലും നടപ്പിലാക്കാൻ അതിരൂപതയിലെ എല്ലാ വൈദികരോടും സമർപ്പിതരോടും അത്മായസഹോദരങ്ങളോടും രേഖാമൂലം അഭ്യർത്ഥിക്കാൻ മുപ്പത്തിരണ്ടാമത് സീറോമലബാർ മെത്രാൻ സിനഡ് അതിന്റെ സമാപനദിനമായ 2024 ജനുവരി 13-ാം തീയതി തീരുമാനിച്ചു.

അന്നേദിനം പുതിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ അദ്ധ്യക്ഷതയിൽ സമ്മേളിച്ച സിനഡിൽ പങ്കെടുത്ത എല്ലാ മെത്രാപ്പോലീത്തമാരും മെത്രാൻമാരും ഒപ്പുവച്ച രേഖ ഇതോടൊപ്പം നൽകുന്നു.

സിനഡിന്റെ അഭ്യർത്ഥനയും ഈ സർക്കുലറും അടുത്ത ഞായറാഴ്‌ച (21-01-2024) അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബ്ബാനമദ്ധ്യേ വായിക്കേണ്ടതും അതിരൂപതയിലെ ദൈവജനത്തിന് മുഴുവൻ ലഭ്യമാക്കേണ്ടതുമാണ്.

ഉപരിനന്മയ്ക്കുവേണ്ടി ആഭിമുഖ്യങ്ങളിലെ ഭിന്നതകൾ മറക്കാനും, ഏകികൃത കുർബാന അർപ്പണരീതി നടപ്പിലാക്കിക്കൊണ്ട് സഭയുടെ ഐക്യത്തിന് സാക്ഷ്യം വഹിക്കാനും നിങ്ങളോരോരുത്തരേയും ഞാൻ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.

ഈശോയിൽ സ്നേഹപൂർവ്വം,

ബിഷപ്പ് ബോസ്കോ പുത്തൂർ അപ്പസ്തോലിക് അഡ്‌മിനിസ്‌ട്രേറ്റർ, എറണാകുളം-അങ്കമാലി അതിരൂപത


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group