ഏവർക്കും ഭക്ഷണമെന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം

പട്ടിണിയും ദാരിദ്ര്യവും സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റാനും ചെറുകിടകർഷകരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയ്ക്കയച്ച (FAO) സന്ദേശത്തിലാണ് പട്ടിണിയെന്ന ദുരിതം ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്. സൈനികചിലവുകളുടെ പേരിൽ വിനിയോഗിക്കപ്പെടുന്ന ധനം, പാവപ്പെട്ടവർക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനും, ആരോഗ്യപരിരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഇതേദിവസം എക്‌സിൽ കുറിച്ച ഒരു സന്ദേശത്തിലൂടെയും പാപ്പാ ഉദ്ബോദിപ്പിച്ചിരുന്നു.

ഭക്ഷ്യശൃംഖലയുടെ അവസാനകണ്ണിയായി നിൽക്കുന്ന ചെറുകിട കർഷകരുടെയും, മറ്റുള്ളവർക്ക് ഭക്ഷണമേകുന്ന കുടുംബങ്ങളുടെയും, സംഘടനകളുടെയും ആവശ്യങ്ങൾക്ക് ചെവികൊടുക്കാൻ അന്താരാഷ്ട്രവിപണന രംഗത്ത് പ്രവർത്തിക്കുന്നവരോടും സാമ്പത്തിക നേതൃത്വങ്ങളോടും തന്റെ സന്ദേശത്തിൽ പാപ്പാ ആവശ്യപ്പെട്ടു. ഇത്തരം ആളുകളുടെ ആവശ്യങ്ങൾ സാധിതമാക്കുന്ന തീരുമാനങ്ങളാണ് കൊണ്ടുവരേണ്ടത്.

സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഏവർക്കും പോഷകാഹാരലഭ്യത ഉറപ്പുവരുത്താൻ സമൂഹത്തിൽ ഐക്യദാർഢ്യത്തിന്റെയും നീതിയുടെയും മൂല്യങ്ങൾ വളർത്തിയെടുക്കണമെന്നും, ഭക്ഷ്യവ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തണമെന്നും തന്റെ സന്ദേശത്തിൽ പാപ്പാ എഴുതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group