നൈജീരിയയെ നടുക്കിയ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പാ

പെന്തക്കുസ്ത തിരുനാൾ ദിനത്തിൽ നൈജീരിയയിലെ ക്രൈസ്തവ ദേവാലയത്തിൽ ക്രൂര നരഹത്യ.നൈജീരിയയുടെ തെക്ക്-പടിഞ്ഞാറൻ മേഖലയായ ഓവോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിലായിരുന്നു അക്രമം. ദേവാലയത്തില്‍ വിശുദ്ധ കുർബാനയ്ക്ക് എത്തിയ വിശ്വാസികളുടെ നേരെ വാഹനങ്ങളിൽ എത്തിയ തീവ്രവാദികൾ വെടിയുതിർക്കുകയും, സ്ഫോടക വസ്തുക്കൾ പൊട്ടിക്കുകയും ചെയ്തു. നിരവധി ക്രൈസ്തവരെയും തട്ടിക്കൊണ്ടു പോയി.

https://www.facebook.com/108810518126255/posts/300820905591881/
ഈ ദാരുണമായ സംഭവത്തെ ഫ്രാൻസിസ് മാർപാപ്പാ അപലപിച്ചു. ‘ആഘോഷ വേളയിൽ വേദനാജനകമായി ആക്രമിക്കപ്പെട്ട ഇരകൾക്കും രാജ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പാ അറിയിച്ചു.

‘ഇത് ഓവോയിലെ കറുത്ത ഞായറാഴ്ചയാണ്. ഞങ്ങളുടെ ഹൃദയം ഭാരമുള്ളതാണ്,’ ഒൻഡോ ഗവർണർ റൊട്ടിമി അകെരെഡോലു ഞായറാഴ്ച ട്വീറ്റ് ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group