രക്തസാക്ഷികളുടെ വിവരങ്ങൾ സമാഹരിക്കാൻ സമിതിക്ക് രൂപം നൽകി ഫ്രാൻസിസ് മാർപാപ്പ

2025ൽ ആഗോള കത്തോലിക്കാ സഭ ജൂബിലീവർഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, ക്രിസ്തുവിനെ പ്രതി ജീവത്യാഗം ചെയ്ത ഇക്കാലഘട്ടത്തിലെ രക്തസാക്ഷികളുടെ നാമാവലി തയാറാക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ഫ്രാൻസിസ് പാപ്പ. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ഭാഗമായി രൂപംകൊടുത്ത സമിതിക്ക് ‘വിശ്വാസ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്നാണ്   പേര്നൽകിയിരിക്കുന്നത്.കഴിഞ്ഞ 25 വർഷത്തിനിടെ ക്രിസ്തുവിശ്വാസത്തെപ്രതി അരുംകൊല ചെയ്യപ്പെട്ടവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

എല്ലാ ക്രൈസ്തവ സഭകളിൽ നിന്നുള്ള രക്തസാക്ഷികളെയും ഈ പുതിയ നാമാവലിയിൽ ഉൾപ്പെടുത്തുമെന്ന് പാപ്പ ഡിക്രിയിൽ വ്യക്തമാക്കി. 2000ലെ മഹാജൂബിലിയിൽ റോമിലെ കൊളോസിയം വേദിയായ എക്യുമെനിക്കൽ ആഘോഷത്തിൽ രക്തസാക്ഷികളെ അനുസ്മരിച്ചതു പോലെ 2025 ലെ ജൂബിലിയിലും അവരെ പ്രത്യേകം അനുസ്മരിക്കും.

‘രക്തസാക്ഷികൾ ദൈവത്തിന്റെ മഹത്തായ ലക്ഷ്യം നേടാനുള്ള അജ്ഞാതരായ പടയാളികളാണ്,’ എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പ, ആദ്യനൂറ്റാണ്ടുകളിലേതിനു സമമായി ഇന്നും രക്തസാക്ഷികൾ തുടരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം, ഇന്ന് സഭയിൽ ക്രിസ്തുവിനു വേണ്ടി രക്തം ചിന്തുന്ന സാക്ഷികളായ സഹോദരങ്ങളുടെ മാഹാത്മ്യം എടുത്തു പറയുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group