ക്രിസ്ത്യൻ നേതാക്കളെ റോമിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് മാർപാപ്പ..

റോം : സംഘർഷഭരിതമായ ലെബനോന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നതിനായി ലെബനോനിലെ ക്രൈസ്തവ മതനേതാക്കളെ റോമിലേക്ക് ക്ഷണിച്ച് മാർപാപ്പ,ദേവദാരുക്കളുടെ രാജ്യം എന്നറിയപ്പെടുന്ന ലെബനോന്റെ ഭാവിയെയും, വർത്തമാന കാലത്തെ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനും, പ്രാർത്ഥിക്കുന്നതിനും വേണ്ടിയാണ് മാർപാപ്പ മതനേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.
മാർപാപ്പ വിളിച്ചുചേർത്ത യോഗത്തിൽ ലെബനോനിലെ സഭകളുടെയും സഭാ സമൂഹങ്ങളുടെയും 10 മുതിർന്ന പ്രതിനിധികൾ പങ്കെടുക്കും. അപ്പോസ്തോലിക കൊട്ടാരത്തിലെ സാല ക്ലെമന്റിനയിൽ
വെച്ചാണ് യോഗം നടക്കുക.
ഫ്രാൻസിസ് മാർപാപ്പയെ കൂടാതെ, അർമേനിയയിലെ സിലീഷ്യൻ കത്തോലിക്കരും ഉണ്ടാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group