ഭീ​ക​ര​വാ​ദത്തിനെതിരെ പൊതുസമൂഹം ഉണരണം :സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍..

കൊച്ചി: മനുഷ്യന്റെ ജീവിതത്തിന് വിലങ്ങുതടി സൃഷ്ടിക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണമെന്ന് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്‌​​​സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ (സി​​​ബി​​​സി​​​ഐ) ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ .​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍.ആ​​​ഗോ​​​ള ഭീ​​​ക​​​ര​​​വാ​​​ദ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​വേ​​​രു​​​ക​​​ള്‍ തേ​​​ടി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വി​​​ര​​​ല്‍ ചൂ​​​ണ്ടു​​​ന്ന​​​ത് ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​ന്നും അ​​ദ്ദേ​​ഹം ചൂണ്ടിക്കാട്ടി.ഭീ​​​ക​​​ര​​​വാ​​​ദ​​​ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ലോ​​​ക​​​മെ​​​മ്പാ​​​ടും അ​​​തി​​​ക്രൂ​​​ര​​​ത​​​യോ​​​ടെ അ​​​ഴി​​​ഞ്ഞാ​​​ടു​​​മ്പോ​​​ഴും അ​​​തി​​​നെ ത​​​ള്ളി​​​പ്പ​​​റ​​​യാ​​​തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​വും വോ​​​ട്ടു​​​ബാ​​​ങ്കും മാ​​​ത്രം ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള രാ​​​ഷ്‌ട്രീയ ഭ​​​ര​​​ണ​​​ നേ​​​തൃ​​​ത്വ​​​ങ്ങ​​​ളു​​​ടെ നി​​​സം​​​ഗ​​​താ​ നി​​​ല​​​പാ​​​ടു​​​ക​​​ളും ന്യാ​​​യീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​മ്പ​​​ര​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. എ​​​ന്തി​​​നും ഏ​​​തി​​​നും പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ സാം​​​സ്‌​​​കാ​​​രി​​​ക നാ​​​യ​​​ക​​​ന്മാ​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന​​​വ​​​ര്‍ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ള്‍​ക്കു​​​ മു​​​മ്പി​​​ല്‍ പ്ര​​​തി​​​ക​​​ര​​​ണ​​​ശേ​​​ഷി​​​യും ആ​​​ര്‍​ജ​​​വ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ട് നി​​​ശ​​​ബ്ദ​​​രാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് ​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​മാ​​​ണെ​​ന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group