സഭയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് സഭയുടെ ഔദ്യോഗിക വക്താക്കളെ ചാനലുകൾ ഒഴിവാക്കുന്നു…

വയനാട്:സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താക്കളെ സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകളിൽ നിന്ന് മുഖ്യധാരാമാധ്യമങ്ങൾ ഒഴിവാക്കുന്നതായി മാനന്തവാടി രൂപത പി ആർ ഓ ഫാ. നോബിൾ പാറക്കൽ ആരോപിച്ചു.
മാധ്യമങ്ങൾ സഭാ സംബന്ധമായ ചർച്ചാവിഷയങ്ങളിൽ സഭയുടെ ഭാഗം പറയുവാൻ ഔദ്യോഗിക വക്താക്കളെ ഒഴിവാക്കി പലപ്പോഴും ഇതര സംഘടനകളെയും വ്യക്തികളെയും തെരഞ്ഞു പിടിച്ചു കൊണ്ട് വരുന്നത് ഗൂഢോദ്ദേശ്യങ്ങൾ മുൻ നിർത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭയുടെ വാദഗതികൾ ദുർബലമാണെന്നും തെറ്റാണെന്നും സ്ഥാപിക്കുന്നതിനായി മാധ്യമങ്ങൾ ബോധപൂർവം കൂട്ടുപിടിക്കുന്ന ഇത്തരം വക്താക്കൾ ഏതെങ്കിലും തരത്തിൽ കേസിലകപ്പെട്ടാൽ അതും സഭയുടെ വക്താവ് എന്ന ലേബലിൽ ആഘോഷിക്കുകയാണ് പല മാധ്യമങ്ങളും ഇപ്പോൾ ചെയ്യുന്നത്,
സഭ നിയോഗിച്ചിട്ടുള്ള വക്താക്കളുടെ പേര് വിവരങ്ങൾ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ടെങ്കിലും മിക്ക ചാനലുകളും ഇക്കാര്യത്തിൽ പ്രകടമായ ദുരുദേശം വെച്ചുപുലർത്തുന്ന തായും ഫാദർ നോബിൾ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group