ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ (എ.ഐ) കുറിച്ചുള്ള ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുമെന്ന് പരിശുദ്ധ സിംഹാസനം സ്ഥിരീകരിച്ചു. ജൂൺ 13 മുതൽ 15 വരെ പുഗ്ലിയയിലെ ബോർഗോ എഗ്നാസിയയിൽ നടക്കുന്ന ഉച്ചകോടിയിലാണ് പരിശുദ്ധ പിതാവിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചത്.
“ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ജി 7-ന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചതിന് പരിശുദ്ധ പിതാവിന് ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മുടെ രാജ്യത്തെയും മുഴുവൻ ജി 7 അംഗങ്ങളെയും സന്തോഷത്തിലാക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് റെഗുലേറ്ററി, നൈതിക, സാംസ്കാരിക ചട്ടക്കൂട് നിർവചിക്കുന്നതിന് മാർപ്പാപ്പയുടെ സാന്നിധ്യം നിർണായക സംഭാവന നൽകുമെന്ന് എനിക്ക് ബോധ്യമുണ്ട് ” – ഇറ്റലിയൻ പ്രധാനമന്ത്രി വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group