“നല്ല കുമ്പസാരം ഹൃദയത്തിന്റെ പ്രണയം” ഫ്രാൻസിസ് മാർപാപ്പ

“നല്ല കുമ്പസാരം അല്ലെങ്കിൽ നല്ലൊരു ഏറ്റുപറച്ചിൽ ഹൃദയത്തിന്റെ പ്രണയമാണ്” അപ്പോസ്തോലിക് പെനിറ്റൻഷ്യറി സംഘടിപ്പിച്ച ഇന്റേണൽ ഫോറത്തിലെ വാർഷിക കോഴ്‌സിൽ പങ്കെടുക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്ന വേളയിൽ മാർപാപ്പ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടന്ന ഈ വർഷത്തെ കോഴ്സിൽ പങ്കെടുത്തവരോട് സംസാരിക്കവേയാണ് അനുരഞ്ജനത്തിന്റെ പ്രാധാന്യത്തെ പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തിയത്.പോൾ ആറാമൻ ഹാളിൽ വച്ച് നടന്ന വാർഷിക യോഗത്തിൽ അനുരഞ്ജനത്തിന്റെ അർത്ഥം മൂന്നു തലങ്ങളിൽ നിന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് വെളിപ്പെടുത്തിയത്, ഒന്നാമത്തേത് സ്നേഹത്തിൽ സ്വയം ഉപേക്ഷിക്കുക .
രണ്ടാമത്തേത്, സ്നേഹത്താൽ സ്വയം രൂപാന്തരപ്പെടുക മൂന്നാമത്തേത്,
സ്നേഹത്തിന് അനുസൃതമായി ജീവിക്കുക.
നല്ല ഒരു കുമ്പസാരത്തിനുള്ള ആദ്യപടി എന്ന നിലയിൽ ചെയ്യേണ്ടത് പാപത്തെ വിശ്വാസത്താൽ ഉപേക്ഷിക്കുകയാണ്. അങ്ങനെ
ഉപേക്ഷിക്കുന്നയാൾ ദൈവകരുണയിൽ ആശ്രയിക്കുന്നു. അതിനാൽ ഓരോ കുമ്പസാരകനും എല്ലായിപ്പോഴും ദൈവത്തോട് ക്ഷമചോദിക്കുന്നു. അങ്ങനെ അവർ മറ്റ് സഹോദരന്മാരെ വിസ്മയിപ്പിക്കാൻ പ്രാപ്തി ഉള്ളവരായിരിതീരുന്നു ,മാർപാപ്പ തുടർന്നു..
ഇങ്ങനെ നിസ്വാർത്ഥമായ പ്രണയത്തിന്റെ കിരണങ്ങൾ അഭിമുഖീകരിക്കുന്ന അനുതപിക്കുന്ന മനുഷ്യർ ദൈവസ്നേഹത്താൽ തങ്ങളെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുകയാണ് ചെയ്യുന്നത് അതായത് ‘കല്ലിന്റെ ഹൃദയത്തെ മാംസഹൃദയമാക്കി മാറ്റുന്നത് പോലെ’ മാർപാപ്പ പറഞ്ഞു
വൈകാരിക ജീവിതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് അനുതപിക്കുന്ന ഹൃദയത്തിൽ കൃപയുടെ പ്രവർത്തനം ദർശിക്കാൻ കഴിയും പാപ്പ കൂട്ടിച്ചേർത്തു,
പാപികളോട്
ക്ഷമിക്കുവാൻ വീണ്ടും മാർപാപ്പ പറഞ്ഞു, നിരന്തരമായ കുമ്പസാരത്തിന്റെ പ്രാധാന്യത്തെയും മാർപാപ്പ ഓർമിപ്പിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group