കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ വളരെ വലുതാണ്

കാർഷിക മേഖലയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ വളരെ വലുതാണെന്നും, കാര്‍ഷിക മേഖലയിലെ തെറ്റായ നയങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ആഞ്ഞടിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.

കൊച്ചി- കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഥമ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലതിരിഞ്ഞ തെറ്റായ കാര്‍ഷിക നയങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ അതിന് മുന്നില്‍ ഒരു കാലത്തും തലകുനിച്ച ചരിത്രമില്ലെന്നും, ഇനി കുനിക്കുകയില്ലെന്നും ബിഷപ്പ് പറഞ്ഞു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി രാവിലെ മുതല്‍ ആരംഭിച്ച ക്ലാസുകള്‍ പ്രമുഖര്‍ നയിച്ചു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group