നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു…

വത്തിക്കാൻ സിറ്റി :നൊബേല്‍ സമ്മാന ജേതാവും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളില്‍ നിന്ന്‍ കടുത്ത പീഡനം ഏറ്റുവാങ്ങുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകയയാ നാദിയ മുറാദ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു.താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാൻ സ്ത്രീകളുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കകള്‍ നിലനില്‍ക്കേ ഇന്നലെ ആഗസ്റ്റ് 26നാണ് നാദിയ വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാനിലെത്തി മാർപാപ്പയുമായി നാദിയ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തിന് ശേഷം സ്ത്രീകളുടെ നിസഹായവസ്ഥ സംബന്ധിച്ചു ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് സൂചന.കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന്റെ പിറ്റേന്ന് (ആഗസ്റ്റ് 16) അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയില്‍ മുറാദ് ട്വിറ്ററിൽ ആശങ്ക പ്രകടിപ്പിച്ചിരിന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാഴ്ച നഷ്ടപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയാമെന്നും സ്ത്രീ ശരീരത്തിൽ യുദ്ധം നടക്കുകയാണെന്നും അഫ്ഗാനിസ്ഥാനിൽ ഇത് സംഭവിക്കാൻ പാടില്ലായെന്നും താലിബാൻ സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവർന്നെടുക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവർത്തിക്കണമെന്നുമായിരിന്നു നാദിയയുടെ ട്വീറ്റ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group