കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയിലേക്ക് പുതിയ ഭാരവാഹികള്‍

2021-2024 വര്‍ഷത്തെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയിലേക്ക് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
പ്രസിഡന്റായി അഡ്വ. ബിജു പറയന്നിലം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലം രൂപതാംഗവും , സിറോ മലബാര്‍ സഭാ വക്താവുമാണ് ഇദ്ദേഹം. രാജീവ് കൊച്ചുപറമ്പിലാണ് ജനറല്‍ സെക്രട്ടറി. പാലാ രൂപത സമിതി മുന്‍ പ്രസിഡന്റും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവും പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അസി.പ്രൊഫസറുമാണ്. തൃശൂര്‍ അതിരൂപതാംഗവും സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. ജോബി കാക്കശേരിയെ ട്രഷററായും തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റുമാരായി അഡ്വ. പി.ടി ചാക്കോ( ഷംഷാബാദ്), ജോമി മാത്യു ( ഭദ്രാവതി), ഡേവിസ് എടക്കളത്തൂര്‍ (ഖത്തര്‍), ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍( യുഎസ്എ) , ജോസഫ് മാത്യു സിംഗപ്പൂര്‍), ഡെന്നി കൈപ്പനാനി (റിയാദ്), ജോണിക്കുട്ടി തോമസ് (ഓസ്‌ട്രേലിയ), തോമസ് പീടികയില്‍ (കോട്ടയം), ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍( കോതമംഗലം), ബേബി നെട്ടനാനിക്കല്‍(തലശേരി),സി.എം മാത്യു (പാലക്കാട്),രാജേഷ് ജോണ്‍ (ചങ്ങനാശേരി),ടെസി ബിജു ( കാഞ്ഞിരപ്പള്ളി), മോളി ജോസഫ് (കാനഡ),ടോമി സെബാസ്റ്റ്യന്‍ (യു.കെ), വര്‍ഗീസ് തമ്പി(ഉഗാണ്ട), ആന്റണി മനോജ് (കുവൈറ്റ്) എന്നിവരെ തെരഞ്ഞെടുത്തു.ഗ്ലോബല്‍ സെക്രട്ടറിമാരായി ബെന്നി ആന്റണി ( എറണാകുളം-അങ്കമാലി), ജോസ്‌കുട്ടി മാടപ്പള്ളില്‍ (ഇടുക്കി), ജോബി ജോര്‍ജ് നീണ്ടകുന്നേല്‍ ( ഡല്‍ഹി), ജേക്കബ് ചാക്കത്തറ ( ഹൊസൂര്‍), ബാബു കദളിമറ്റം (കോട്ടയം), ഐപ്പച്ചന്‍ തടിക്കാട്ട് (കോതമംഗലം), റിന്‍സണ്‍ മണവാളന്‍ (ഇരിഞ്ഞാലക്കുട), വര്‍ഗീസ് ആന്റണി (ചങ്ങനാശേരി),ബേബി പെരുമാലില്‍ (താമരശേരി), ചാക്കോച്ചന്‍ കരാമയില്‍ (തലശേരി), വര്‍ക്കി നിരപ്പേല്‍ (മാനന്തവാടി),അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ ( മാനന്തവാടി),ട്രീസ ലിസ് സെബാസ്റ്റ്യന്‍ (താമരശേരി),ചാര്‍ലി മാത്യു (പാലക്കാട്), ജെയ്‌സണ്‍ ആലപ്പാടന്‍( ഓസ്‌ട്രേലിയ), സുനില്‍ ജോസഫ് ( കുവൈറ്റ്),രഞ്ജിത് ജോസഫ്( ദുബായ്), എബ്രഹാം ജോണ്‍ ( ജര്‍മനി), ജോഷി മാത്യു( ദുബായ്) ഡോ. മഞ്ജു സി. പല്ലം (യു.കെ), മേഴ്‌സി കുര്യാക്കോസ്(യുഎസ്എ), ട്വിങ്കിള്‍ ഫ്രാൻസിസ്( പോര്‍ച്ചുഗല്‍), സഞ്ജു സാംസണ്‍(സിംഗപ്പൂര്‍), ഫീസ്റ്റി ജോര്‍ജ്( കോയമ്പത്തൂര്‍), ബിറ്റി നെടുനിലം( ബെല്‍ത്തങ്ങാടി), മേരി ആന്‍ ജോസഫ്( സ്‌പെയിന്‍), ബിനില്‍ ജോര്‍ജ്( ജപ്പാന്‍), സജിമോന്‍ ജോസ്( ലണ്ടന്‍), ഹെന്‍സണ്‍ ജോര്‍ജ്(മലേഷ്യ), ലെവിന്‍ വര്‍ഗീസ്(ഹോങ്കോങ്), അമ്മു ആന്‍ഡ്രൂസ്( ഇറ്റലി), കെ.ഡി ലൂക്ക( ഹൈദരാബാദ്) എന്നിവരെയും തെരഞ്ഞെടുത്തു.മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ്, ഷെവ. ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബെന്നി മാത്യു( ദുബായ്), സഭാ താരം ജോണ്‍ കച്ചിറമറ്റം, എം.എം ജേക്കബ് മുണ്ടക്കല്‍, വി.വി അഗസ്റ്റിന്‍, ടോം ആദിത്യ, ( മേയര്‍ എമിററ്റ്‌സ്, യുകെ), ജോണ്‍സണ്‍ ഇലവത്തിങ്കല്‍ (ഖത്തര്‍), ബെന്നി തോമസ് (ദുബായ്), സിജില്‍ പാലക്കലോടി (യുഎസ്എ) തുടങ്ങി 45ഓളം രാജ്യങ്ങളിലെ രൂപതകളില്‍ നിന്നുള്ള സമുദായ നേതാക്കളുടെ പ്രാതിനിധ്യവും ഗ്ലോബല്‍ സമിതിയിലുണ്ട്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group