സുഡാനിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾക്ക് അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

സൗത്ത് സുഡാൻ: ബസ് തടഞ്ഞ് ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ദഃഖവും നടുക്കവും രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റര്‍ മേരി അബുദിനും സിസ്റ്റര്‍ റെജീന റോബയും ഉള്‍പ്പെടെ, ഈ വിവേകശൂന്യമായ അക്രമത്തില്‍ മരിച്ചവര്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും വിശ്വാസി സമൂഹത്തിനും വേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ആസ്ഥാനത്തു നിന്നുള്ള അറിയിപ്പില്‍ പറയുന്നു.’അവരുടെ ത്യാഗം ഈ മേഖലയിലെ സമാധാനം, അനുരഞ്ജനം, സുരക്ഷിതത്വം എന്നിവയ്ക്ക് കാരണമാകുമെന്ന് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.ഈ സന്യസ്തരുടെ നിത്യരക്ഷയ്ക്കും അവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ ആശ്വാസത്തിനുമായി പ്രാര്‍ത്ഥിക്കുന്നു’- വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയാത്രോ പരോളിന്‍ ജുബ അതിരൂപതയിലേക്കയച്ച ടെലഗ്രാം സന്ദേശത്തില്‍ പറയുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group