ഞങ്ങൾ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം : തുറന്നുപറച്ചിലുമായി മരിയ ഷഹബാസ്.

We can be attacked at any time: Maria Shahbaz

ലണ്ടൻ : പീഡിത ക്രൈസ്തവരെ അനുസ്‌മരിക്കുന്ന ചുവപ്പ് ബുധൻ ദിനത്തിൽ അനുഭവങ്ങൾ തുറന്ന് പറഞ്ഞു പകിസ്ഥാനി ക്രിസ്ത്യൻ പെൺകുട്ടി മരിയ ഷഹബാസ്. നിരവധി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’നോടാണ് മരിയ ഷഹബാസ് തന്റെ അനുഭവം പങ്കുവെച്ചത്. ലോകത്തിലെ പല തീവ്ര-മതവിശ്വാസങ്ങളും ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനെ മുൻപും എ.സി.എൻ വിമർശിച്ചിരുന്നു. യു.കെ പാർലമെന്ററി കമ്മിറ്റിയുടെ സഹകരത്തോടെ എ.സി.എൻ സംഘടിപ്പിച്ച സെമിനാറിലാണ് മരിയ ഷഹബാസ് മനസ്സ് തുറന്നത്.

പാകിസ്ഥാനിലെ ലാഹോർ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തട്ടിക്കൊണ്ടുപോകുകയും നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്ത് മുസ്ലിം മതവിശ്വാസിയായ മധ്യവയസ്സനൊപ്പം ജീവിക്കേണ്ടി വന്ന ക്രിസ്ത്യൻ പെൺകുട്ടിയാണ് മരിയ ഷാഹ്ബാസ്. പാകിസ്ഥാനിൽ താനും തന്റെ കുടുംബവും നേരിടുന്ന ജീവിത പ്രതിസന്ധികളും മരിയ എ.സി.എന്നുമായി പങ്കുവെച്ചിരുന്നു. ‘ദുർബലർക്കും അനാഥർക്കും നീതി പാലിച്ചു കൊടുക്കുവിൻ, പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിൻ, ദുർബലരെയും പാവപ്പെട്ടവരെയും രക്ഷിക്കുവിൻ, ദുഷ്ടരുടെ കെണിയിൽ നിന്ന് അവരെ മോചിപ്പിക്കുവിൻ’ എന്ന ബൈബിളിലെ സങ്കീർത്തന സന്ദേശത്തോടെയാണ് മരിയ തന്റെ ജീവിതാനുഭവം പറയാൻ ആരംഭിച്ചത്. നിരന്തരം തന്റെ കുടുംബത്തിന്റെയും തന്റെയും നേരെ കൊലപാതക ഭീക്ഷിണികൾ ആവർത്തിപ്പിക്കപ്പെടുന്നുണ്ടെന്നും തന്റെ ജീവന് പാക്കിസ്ഥാനിൽ യാതൊരു സുരക്ഷയും ഇല്ലെന്നുമാണ് മരിയ എ.സി.എൻ സംഘടനയോട് പറഞ്ഞത്.

പീഡിതരായ ക്രൈസ്തവരെ അനുസ്മരിക്കാൻ ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ ചുവപ്പ് ബുധൻ ആചരിപ്പിക്കുന്നതിനൊപ്പം, ക്രൈസ്തവരുടെ ജീവനും ക്രൈസ്തവ വിശ്വാസവും സംരക്ഷിക്കപ്പെടാൻ സാധ്യമായ മാർഗ്ഗങ്ങളെല്ലാം ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന് എ.സി.എൻ നേർത്വം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക രാജ്യങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതിനൊപ്പം മത-സ്വാതന്ത്രം അനുവദിക്കപ്പെടുന്ന രാജ്യങ്ങളിലും ക്രൈസ്തവരെ മതനിന്ദയുടെ പേരിൽ തീവ്ര-മുസ്ലിം മതവിശ്വാസികൾ കൊലപ്പെടുത്തുന്നതും ആവർത്തിക്കപ്പെടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group