മംഗോളിയൻ സന്ദർശനത്തിനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പാ

മംഗോളിയൻ സന്ദർശനത്തിനായുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഓഗസ്റ്റ് മുപ്പത്തിയൊന്നു മുതൽ സെപ്റ്റംബർ നാലു വരെയാണ് ഫ്രാൻസിസ് പാപ്പാ റഷ്യയുടെയും ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന മംഗോളിയയിൽ സന്ദർശനം നടത്തുന്നത്. മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്നത് തന്റെ നാല്പത്തിമൂന്നാമത് അന്താരാഷ്ട്ര അപ്പസ്തോലിക യാത്രയായിരിക്കും ഇത്.

കത്തോലിക്കർ കുറവുള്ള മംഗോളിയ, റഷ്യയുടെയും ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന വളരെ ചെറിയ ഒരു രാജ്യമാണ്. കത്തോലിക്കാ സമൂഹത്തിൽ 1300 പേർ മാത്രമാണ് മാമ്മോദീസ സ്വീകരിച്ചിട്ടുള്ളത്. യാത്രയുടെ വിശദവിവരങ്ങൾ തുടർദിവസങ്ങളിൽ അറിയിക്കുമെന്ന് വത്തിക്കാൻ വാർത്താവിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group