കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവത്വത്തിന് പ്രചോദനം നൽകികൊണ്ട് ‘കതിരണിപ്പാടം’

കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സമകാലിക യുവത്വത്തിന് പ്രചോദനം നൽകിക്കൊണ്ടും, ആധുനിക യുവത്വത്തിന് കൃഷി പ്രോത്സാഹനം ഏറ്റെടുത്തുകൊണ്ടും കെ സി വൈ എം നെല്ലിക്കാംപൊയിൽ ഫൊറോന ആരംഭം കുറിച്ച ‘കതിരണിപ്പാടം’ വിളവെടുപ്പ് കൊയ്ത്തുത്സവം നാടിന്റെ കൃഷി ആഘോഷമായി മാറി.

തലശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ.ജോസഫ് പാമ്പ്ലാനി പിതാവ് കോക്കാട് പാടത്തിറങ്ങി നൂറുമേനി വിളഞ്ഞ നെൽക്കതിർ കൊയ്തുകൊണ്ട് വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം നിർവ്വഹിച്ചു.കെ സി വൈ എം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡന്റ്‌ അഖിൽ ചാലിൽ പുത്തൻപുരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി സി ഷാജി മുഖ്യഥിതി ആയി പങ്കെടുത്തു. നെല്ലിക്കാംപോയിൽ ഫൊറോന വികാരി റെവ. ഫാ. ജോസഫ് കാവനാടിയിൽ,
കെ സി വൈ എം സംസ്ഥാന ട്രഷറർ എബിൻ കുമ്പുക്കൽ, കെ സി വൈ എം അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ,കെ സി വൈ എം ഫോറോനാ ഡയറക്ടർ ഫാ. പോൾ എടത്തിനകത്തു,ഫാ. ഷിജോ കാരിക്കൽ, ഫാ.നിഖിൽ ചേറാടിയിൽ ബ്ലോക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിസി ടീച്ചർ, ഏഴുർ വാർഡ് മെമ്പർ ഷൈമ ഷാജു ഫൊറോന ഭാരവാഹികളായ ബിബിൻ കരിമ്പനക്കൽ, മേൽബിൻ വട്ടത്തറ, ക്രിസ്റ്റോ ഓലിക്കൽ, ആഗ്നെസ് കൊക്കാട്ടുമുണ്ടക്കൽ, ജിസ്‌മോൻ കുരിക്കാട്ടിൽ, ജെസ്സി ചാലിൽ പുത്തൻപുരയിൽ, അബിൻ വടക്കേക്കര എന്നിവർ സന്നിഹിതർ ആരുന്നു

തലകുനിക്കുന്ന യുവത്വം എന്ന പരിദേവനങ്ങൾക്കിടയിൽ യുവാക്കളിലൂടെ തലയുയർത്തുന്ന നെൽകതിര് പ്രതീക്ഷയുടെയും പ്രത്യാശയുടെയും നാളെകളാണ് നമുക്കുമുൻപിൽ തുറക്കുന്നത് എന്നും ഇത്തരം ഒരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയ കെ സി വൈ എം നെല്ലിക്കാംപൊയിൽ ഫൊറോനയെ അഭിനന്ദിക്കുന്നതായും വിശിഷ്ടാതിഥികൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group