ഫാ.സ്റ്റാൻ സ്വാമിയുടെ പ്രവര്‍ത്തനങ്ങളോട് ബഹുമാനo: മുംബൈ ഹൈക്കോടതി..

മുംബൈ : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ത്യൻ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ഈശോസഭാ വൈദികനായ ഫാദർ സ്റ്റാൻ സ്വാമിയുടെ പ്രവര്‍ത്തനങ്ങളോട് ബഹുമാനമുണ്ടായിരുന്നെന്ന് ബോംബെ ഹൈക്കോടതി.
സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ എസ്.എസ്. ഷിന്‍ഡേ, എന്‍.ജെ. ജമാദാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജൂലായ് അഞ്ചിന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിച്ചതും ഇതേ ബെഞ്ച് ആയിരുന്നു.
‘സാധാരണയായി ഞങ്ങള്‍ക്ക് സമയം ഉണ്ടാകാറില്ല. എന്നാല്‍ ഞാന്‍ മരണാനന്തരചടങ്ങ് (സ്റ്റാന്‍ സ്വാമിയുടെ) മുഴുവനും കണ്ടു. എന്തൊരു ഉത്കൃഷ്ടനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സേവനങ്ങളോട് ഞങ്ങള്‍ക്ക് വളരെ ബഹുമാനമുണ്ട്. നിയമപരമായി, അദ്ദേഹത്തിന് എതിരായുള്ള കാര്യങ്ങള്‍ വ്യത്യസ്ത വിഷയമാണ്. ജസ്റ്റിസ് ഷിന്‍ഡെ പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലിരിക്കെ ജൂലായ് അഞ്ചിനാണ് ഫാദർ സ്റ്റാൻ സ്വാമി മരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group