ലെബനീസ് ജനതയെ സഹായിക്കാൻ വീണ്ടും മാർപാപ്പയുടെ ആഹ്വാനം…

വത്തിക്കാൻ സിറ്റി,:ലെബനോനിലെ ജനങ്ങളെ സഹായിക്കാന്‍ അന്താരാഷ്ട്രസമൂഹം മുന്നോട്ടു വരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും അഭ്യര്‍ത്ഥിച്ചു.വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്ന ലെബനന് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍നിന്ന് ഇതുവരെ മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. ആ രാജ്യത്തിന്റെ പുനരുദ്ധാനത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സഹായം വേണമെന്ന് മാര്‍പാപ്പ പറഞ്ഞു . ഇതോടൊപ്പം ലെബനന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും മാര്‍പാപ്പ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group