സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതിനെതിരെ പ്രതികരിച്ച മാർപാപ്പ

ചിലപ്പോഴെങ്കിലും സ്ത്രീകളെ രണ്ടാംതര പൗരന്മാരായി കണക്കാക്കുന്നതിനെതിരെ പ്രതികരിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഏഷ്യയിൽ നിന്നുള്ള സർവകലാശാല വിദ്യാർത്ഥികളുമായി
ഓൺലൈൻ സംവാദത്തിലേർപ്പെട്ട് സംസാരിക്കവേയാണ് പാപ്പാ ഈ വിഷയം ചൂണ്ടിക്കാട്ടിയത്.

മനുഷ്യന്റെ അന്തസിനെ ഹനിക്കുന്ന എല്ലാറ്റിനെയും അപലപിച്ച പാപ്പ, സ്ത്രീകളെ ചിലപ്പോൾ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതിനെതിരെയും പ്രതികരിച്ചു.

സ്ത്രീകളുടെ മഹത്വം മറക്കരുതെന്നും ഉൾക്കാഴ്ചകളിലും സമൂഹം കെട്ടിപ്പടുക്കുന്നതിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ കഴിവുള്ളവരാണെന്നും പാപ്പ പറഞ്ഞു.

മറ്റുള്ളവർ പീഡിപ്പിക്കുമെന്ന ഭയത്തിൽ തണുത്ത വിശ്വാസം ജീവിക്കാൻ പ്രലോഭിതരായാലും അവരുടെ സ്വത്വത്തോട് സത്യസന്ധത പുലർത്തി ക്രൈസ്തവരക്തസാക്ഷികളെപ്പോലെ ശക്തരായിരിക്കാനും പാപ്പ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group