യുവജനങ്ങളെ ഏകോപിപ്പിക്കാൻ തലശ്ശേരി അതിരൂപതയുടെ ജീസസ് ആൻഡ് മീ

തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ യുവജന സംഘടനകളായ കെ.സി.വൈ.എം/ എസ്.എം.വൈ.എം-ന്റെയും ആഭിമുഖ്യത്തിൽ നവംബർ 14- മുതൽ 16- വരെ മൂന്ന് ദിവസം യുവജനങ്ങൾക്കായി റിട്രീറ്റും ഒപ്പം വെബ്ബിനാറും സംഘടിപ്പിക്കാൻ തീരുമാനമായി. യുവജനങ്ങൾക്കിടയിൽ ആത്മീയതയുടെയും ക്രൈസ്തവ വിശ്വാസത്തിന്റെയും പരിപോഷണം ലക്ഷ്യം വെച്ചുകൊണ്ടാണ് യുവജന സംഘടനകൾ ഈ പ്രോഗ്രാമിന് പദ്ധതിയിട്ടിരിക്കുന്നത്. കോറോണയുടെ പശ്ചാത്തലത്തിൽ ‘സൂം മീറ്റു'(Zoom Meet) വഴിയാണ് വെബ്ബിനാറും റിട്രീറ്റും നടത്തപ്പെടുക. ‘ജാം’ (JAM- Jesus And Me) എന്ന് നാമകരണം ചെയ്തിരിക്കുന്ന പരുപാടിയിൽ എല്ലാ യുവജനങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി യുവജനസംഘടനകളുടെ ഡയറക്ടർമ്മാർ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന റിട്രീറ്റ് വൈകുന്നേരം 7:30 മുതൽ 8:30 വരെയാണ് നടത്തപ്പെടുക. യുവജനങ്ങളുടെ ആത്മീയതയുടെ പരിപോഷണത്തിന് സാധ്യമാകുന്ന രീതിയിലാണ്  ‘ജാം’ റിട്രീറ്റും വെബ്ബിനാറും സജ്ജമാക്കിയിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ആധുനിക മാധ്യമങ്ങളുടെ സഹായത്തോടെയും യുവജനസംഘടനകൾ അതിരൂപതയുടെ നേതൃത്വത്തിൽ സജ്ജീവമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ള യുവതി-യുവാക്കൾ താഴേ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റെജിസ്ട്രർ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.

https://forms.gle/Xyw82CsNK8BeieSx8


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group