ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച 15 സിസ്റ്റേഴ്സിന്റെയും വൈദികന്റെയും രക്തസാക്ഷിത്വം അംഗീകരിക്കുന്ന ഡിക്രിയിൽ മാർപാപ്പാ ഒപ്പുവച്ചു

ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി, സോവിയറ്റ് റെഡ് ആർമി ക്രൂരമായി കൊലപ്പെടുത്തിയ 15 സിസ്റ്റേഴ്സിന്റെയും, ഹിറ്റ്ലറിനെതിരായ ലേഖനമെഴുതിയ ജർമ്മൻ വൈദികന്റെയും രക്തസാക്ഷിത്വം അംഗീകരിക്കുന്ന ഡിക്രിയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു.

“കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് കാതറിൻ വെർജിൻ ആന്റ് മാർട്ടർ’ എന്ന സമൂഹത്തിലെ അംഗങ്ങളായിരുന്നു സോവിയറ്റ് റെഡ് ആർമി കൊലപ്പെടുത്തിയ ആ 15 സന്യാസിനിമാർ. 1945 ജനുവരി മാസത്തിനും നവംബർ മാസത്തിനുമിടയിലാണ് അവരെല്ലാം കൊല്ലപ്പെട്ടത്.

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കസ്ട്രിയുടെ വെബ്സൈറ്റ് പ്രകാരം, ക്രൈസ്തവ സന്യാസിനിമാർ ആയിരുന്നതുകൊണ്ടാണ് അവരെ സോവിയറ്റ് സൈനികർ ആക്രമിച്ചത്.
അവരുടെ ബ്രഹ്മചര്യത്തിനെതിരായി ഉണ്ടായ ക്രൂരമായ അതിക്രമങ്ങൾ അതാണ് വെളിപ്പെടുത്തുന്നത്.

സിസ്റ്റേഴ്സിന്റെ വെയിൽസ്, ജപമാലകൾ, എല്ലാറ്റിലുമുപരി അവരുടെ സന്യാസവസ്ത്രങ്ങൾ എന്നിവയോടെല്ലാം കമ്മ്യൂണിസ്റ്റ് ഭരണകൂടം അവഹേളനങ്ങൾ നടത്തിയിരുന്നു. എങ്കിലും അവസാനം വരെയും ആ 15 സന്യാസിനിമാരും തങ്ങളുടെ ദൈവവിളിയിൽ ഉറച്ചുനിന്നു. തങ്ങളുടെ അവസ്ഥകളെ മറന്ന് രോഗികളെയും കുട്ടികളെയും അനാഥരെയും സംരക്ഷിച്ചു, അതുമൂലമുണ്ടാകാവുന്ന ഭീഷണികളെ അവഗണിച്ചു, തങ്ങളുടെ അയൽക്കാർക്ക് ചെയ്തുകൊടുക്കാവുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് അവർ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m