പരസ്പരമുള്ള കൂട്ടായ്മയും സഹവർത്തിത്വവും വളർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തു പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ.
വിയന്നയിലെ സാമൂഹ്യകൂട്ടായ്മയായ ‘മധ്യസംഗമം’ അഥവാ Begegnung im Zentrum അംഗങ്ങളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു മാർപാപ്പാ.
കൂട്ടായ്മയിൽ, പരസ്പരം സഹായിക്കുന്നതിനും, പങ്കുവയ്ക്കുന്നതിനും മനസുകാണിക്കുന്ന അംഗങ്ങളെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുകയും, കാലഘട്ടത്തിനാവശ്യമായത് ഈ കൂട്ടായ്മയാണെന്നു പ്രത്യേകമായി എടുത്തു പറയുകയും ചെയ്തു. ഇതിൽ തനിക്കുള്ള അഭിമാനവും സന്തുഷ്ടിയും പാപ്പാ പ്രകടിപ്പിച്ചു. ചിലർ മാത്രം കൊടുക്കുവാൻ മനസ് കാണിക്കുകയും, ചിലർ സ്വീകരിക്കുവാൻ മാത്രം താത്പര്യം കാണിക്കുകയും ചെയ്യുന്നത് ശരിയല്ലായെന്നും, മറിച്ച് നാമെല്ലാവരും സ്വീകരിക്കുന്നവരും, നല്കുന്നവരുമാകുന്നതാണ് നല്ല സമൂഹത്തിന്റെ ലക്ഷണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m