ആഗോള കത്തോലിക്കാ സഭയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നു കർദിനാളന്മാർക്ക് തന്റെ പിതൃതുല്യമായ ആശംസകൾ അറിയിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പാ കത്തയച്ചു.
കത്തിൽ, സഭയുടെ ഐക്യത്തിൻ്റെയും എല്ലാ സഭകളെയും ഈ റോമിലെ സഭയുമായി ബന്ധിപ്പിക്കുന്ന ബന്ധത്തിൻ്റെ പ്രകടനമാണ് ഈ കർദിനാൾ പട്ടമെന്നത് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഒപ്പം കർദിനാൾമാർ തങ്ങളുടെ കരങ്ങൾ കൂപ്പി, കണ്ണുകൾ ഉന്നതങ്ങളിലേക്ക് ഉയർത്തിക്കൊണ്ട്, നിഷ്പാദുകരായി സേവനം ചെയ്യുവാനുള്ള മനോഭാവങ്ങൾ ഉൾക്കൊള്ളണമെന്ന് പാപ്പാ ഓർമിപ്പിച്ചു.
ഈ മൂന്ന് മനോഭാവങ്ങളും വിശദീകരിച്ചുകൊണ്ട്, സഭയ്ക്കുള്ളിലെ അവരുടെ പുതിയ സേവനം കൂടുതൽ ആഴത്തിലാക്കുവാനും, ഏറെ തീക്ഷ്ണതയോടെ മറ്റുള്ളവരെ സ്നേഹിക്കാനും ഹൃദയം വിശാലമാക്കാൻ പാപ്പാ തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നു. അജപാലകരെന്ന നിലയിൽ ആളുകൾക്ക് വേണ്ടി കൂടുതൽ പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു. കാരണം, ദൈവഹിതം വിവേചിച്ചറിയാനും അത് പിന്തുടരാനും സഹായിക്കുന്ന “വിവേചന മണ്ഡലമാണ്” പ്രാർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേദനയും കഷ്ടപ്പാടും നിറഞ്ഞ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളുടെയും കഠിനമായ യാഥാർത്ഥ്യങ്ങളെ സ്പർശിക്കാനുതകും വിധം അനുകമ്പയുടെയും കരുണയുടെയും മാതൃക നൽകിക്കൊണ്ട് നിഷ്പാദുകരായി നടക്കണമെന്നും പാപ്പാ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m