ദേവാലയം പൊളിച്ചതില്‍ നിയമ നടപടിയ്‌ക്കൊരുങ്ങി ലിറ്റില്‍ ഫ്‌ളവര്‍ ഇടവക.

ന്യൂഡല്‍ഹി: ദില്ലിയിലെ അന്ധേരിയാ മോറിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം പൊളിച്ചു മാറ്റിയ ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയുടെ നടപടിയ്‌ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകാംഗങ്ങള്‍.പൊളിച്ചു മാറ്റിയ ദേവാലയ അവശ്ഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫരീദാബാദ് രൂപതയിലെ നിരവധി വൈദികര്‍ ചേര്‍ന്ന് ഇന്നലെ വൈകുന്നേരം 6.30ന് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളാണ് എത്തിയത്.തുടർന്ന് പ്രതിഷേധം അറിയിച്ചു കൊണ്ട് വിശ്വാസികൾ മെഴുകുതിരികൾ കത്തിച്ചു.അനധികൃതമായ നിര്‍മ്മാണമാണെന്നു വ്യക്തമാക്കി ഇന്നലെ രാവിലെ പത്തിനാണ് ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയുടെ നേതൃത്വത്തില്‍ ദേവാലയം പൊളിച്ചത്.എന്നാല്‍ പള്ളി അനധികൃതമായി നിര്‍മ്മിച്ചതല്ലെന്നും പള്ളി പൊളിക്കുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തടഞ്ഞിരുന്നതാണെന്നും പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി,
അതിനാൽ ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയുടെ ഈ നടപടിക്കെതിരെ നിയമനടപടിക്ക്ഒരുങ്ങിയിരിക്കുകയാണ് ഇടവകാംഗങ്ങൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group