കാത്തലിക് ഫെഡറേഷന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു…

കൊച്ചി: രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ കേരളകാത്തലിക് ഫെഡറേഷൻ സമർപ്പിച്ച (കെസിഎഫ്) പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.വിഷയത്തിൽ അടിയന്തര നടപടി എടുക്കുവാൻ കേന്ദ്ര സംസ്ഥാനങ്ങൾക്ക് ഹൈക്കോടതി നോട്ടീസ് നൽകി.സർക്കാരുകൾ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാതിരുന്ന ഘട്ടത്തിലാണു ഹൈക്കോടതിയെ സമീപിച്ചതെന്നു കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് പി.കെ. ജോസഫ്, ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗീസ് കോയിക്കര, ട്രഷറര്‍ അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട് തുടങ്ങിയവർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group