അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും ക്രിസ്തുവിന്‍റെ സ്നേഹം എല്ലാവരെയും ഒന്നിപ്പിക്കും :മാർ ക്ലീമിസ് കാതോലിക്കാ ബാവ.

കൊച്ചി :സഭയിൽ എത്രയെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും അതിനെയെല്ലാം മറികടന്നു കൊണ്ട് ക്രിസ്തുവിന്‍റെ സ്നേഹം എല്ലാവരെയും ഒന്നിപ്പിക്കുമെന്ന് സീറോമലങ്കര കത്തോലിക്ക സഭാ മേലദ്ധ്യക്ഷനും കെസിബിസി പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.

സീറോമലങ്കര കത്തോലിക്ക സഭയുടെ സഭൈക്യത്തിനും മതാന്തര സംവാദത്തിനും വേണ്ടിയുള്ള കമ്മീഷന്‍റെ സെമിനാര്‍ തിരുവല്ല ശാന്തിനിലയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലോകം വൈവിദ്ധ്യങ്ങളുടെ ലോകമാണെങ്കിലും, നാനാത്വത്തില്‍ ഏകത്വം എന്ന തത്വം ക്രൈസ്തവ സമൂഹം മുറുകെ പിടിക്കണമെന്നും, ലോകത്തില്‍ ആരും മാറ്റി നിര്‍ത്തപ്പെടാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍റെ അടിസ്ഥാനമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നത്തിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോര്‍ജ്ജ് തേക്കടയില്‍, ബത്തേരി രൂപത സിനഡല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ഗീവറുഗീസ് മഠത്തില്‍ എന്നിവരും സംസാരിച്ചു. ബഥനി സന്യാസസഭാ സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. മത്തായി കടവില്‍ ഒഐസി വിഷയാവതരണം നടത്തി. മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല പ്രസിഡന്‍റ് അഡ്വ. എബ്രഹാം പട്ടിയാനി മോഡറേറ്ററായിരുന്നു. സഭയുടെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നും സന്യാസ സഭകളില്‍ നിന്നും 125ഓളം പ്രതിനിധികള്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group