നിരായുധീകരണം സമാധാനത്തിന്: ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി :നിരായുധീകരണം സമഗ്രമായ സമാധാനസ്ഥാപനത്തിന് ഒഴിവാക്കാനാകാത്ത ഘടകമാണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

സമാധാനം ആഗ്രഹിച്ചു നടത്തുന്ന ഏതൊരു സഹകരണവും ഫലപ്രാപ്തിയിലെത്തണമെങ്കിൽ നിരായുധീകരണം ആവശ്യമാണെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.വാക്കുകളിലൊതുങ്ങാതെ, ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെയുള്ള ഒരു ആയുധനിരീകരണമാണ് ആവശ്യമെന്ന് പാപ്പാ വ്യക്തമാക്കി.

നവംബർ പതിനൊന്നുമുതൽ പതിമൂന്ന് വരെ ഫ്രാൻസിലെ പാരീസിൽ നാലാമത് നടക്കുന്ന സമാധാനത്തിനുംവേണ്ടിയുള്ള ചർച്ചാസമ്മേളനത്തിലേക്ക് അയച്ച സന്ദേശത്തിൽ യുദ്ധങ്ങൾക്കും കൂട്ടക്കൊലപാതകങ്ങൾക്കും ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഉപയോഗത്തിനെതിരെയും പാപ്പാ എഴുതിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് പാരീസ് സമാധാനവേദി (#ParisPeaceForum2021) എന്ന ഹാഷ്‌ടാഗോടുകൂടി, സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്ക് പാപ്പാ ട്വിറ്ററിലൂടെ എല്ലാവരെയും ക്ഷണിച്ചത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group