മതേതരത്വത്തിന്റെ മുഖം മൂടിയണിഞ്ഞവർ…!!!

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന കേരളീയ സമൂഹത്തിൽ നിന്ന് ഇന്നത്തെ കേരളീയ സമൂഹത്തിലേക്ക് നോക്കുമ്പോഴുള്ള വ്യത്യസ്തത നിറഞ്ഞ കാഴ്ചകളും അനുഭവങ്ങളും ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങളും പങ്കുവയ്ക്കുകയാണ് ഇവിടെ…!!!അന്നത്തെ ആഘോഷങ്ങൾ മതം നോക്കി ആയിരുന്നില്ല….!!!ക്രിസ്തുമസ് ക്രിസ്ത്യാനിക്ക് മാത്രമായിരുന്നില്ല.!!!ഓണം ഹിന്ദുവിന് മാത്രമായിരുന്നില്ല.!!!റംസാൻ മുസൽമാനു മാത്രമായിരുന്നില്ല.!!!ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും,
പള്ളികളിലെ തിരുനാളുകളും,നോമ്പുതുറക്കലുകളും സൗഹാർദ്ദത നിറഞ്ഞ അന്തരീക്ഷത്തിൽ നാമൊക്കെ നടത്തിയിരുന്നു….!!! മതം നോക്കി ആയിരുന്നില്ല ഭക്ഷണക്രമങ്ങൾ…!!!മതം നോക്കി ആയിരുന്നില്ല സൗഹൃദങ്ങൾ…!!!മതം നോക്കി ആയിരുന്നില്ല
പരസ്പര സഹായങ്ങൾ….!!!ഇന്ന് ഈ 2021-ൽ ചുറ്റുപാടും കണ്ണോടിക്കുമ്പോൾ ആ പഴയ അന്തരീക്ഷമാണോ…???അല്ലെന്ന് തീർച്ചയായും പറയാൻ കഴിയും….
അത് എന്റെ കണ്ണിലെ കരടുകൊണ്ടോ കാഴ്ചക്കുറവുകൊണ്ടോ അല്ലെന്ന് എനിക്കുറപ്പുണ്ട്….ഇപ്പോഴത്തെ അന്തരീക്ഷത്തിലേക്ക് നമ്മെ എത്തിച്ചവരും അതിനായി മൗനമായി പണിയെടുക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്….അതിൽ രാഷ്ട്രീയക്കാരുണ്ട്,മതപുരോഹിതന്മാരു ണ്ട്,സാമൂഹ്യ പ്രവർത്തകരുണ്ട് നന്മമരങ്ങളുണ്ട്,പക്ഷേ,നാം അവരെ തിരിച്ചറിയുന്നില്ല…!!!
തിരിച്ചറിയുന്നവർ അത് പുറത്തു പറയാറുമില്ല…..അഥവാ പറയുന്നവർക്കു നേരെ ഭീഷണിയും തെറിവിളിയും….
ആ ഭയത്തിൽ നിന്ന് പ്രതികരിക്കാനൊരുങ്ങുന്നവർ പോലും
പിന്മാറുന്നു…!!!ഇതൊക്കെ യഥാർഥ്യമാണ്
സുഹൃത്തേ,കേവലം റേഡിയോ വാർത്തകളുടെ വെളിച്ചത്തിൽ ചായപ്പീടികകളിലും,
കള്ളുഷാപ്പുകളിലും നടന്നിരുന്ന സൗഹാർദ ചർച്ചകൾ,ദൃശ്യ മാധ്യമ വാർത്തകളിലേയ്ക്കും സമൂഹ മാധ്യമങ്ങളുടെ പ്രതികരണപ്പെട്ടികളി ലേക്കും പറിച്ചുനട്ടപ്പോൾ മതത്തിന്റെയും രാഷ്‌ടീയത്തിന്റെയും അതിപ്രസരം മൂലം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിപോലെ സൗഹൃദങ്ങളിലേക്കും അത് ആഴ്ന്നിറങ്ങി….ദൃക്‌സാക്ഷിയെ മാറ്റിനിർത്തി,
വിലയ്‌ക്കെടുത്ത സാക്ഷിമൊഴികൾ അസത്യത്തെ സത്യമാക്കി പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്ന നവയുഗ മാധ്യമങ്ങളിലെ കൂലിയെഴുത്തുകാർ….
തെറി വിളിയും ഭീഷണിയുമാണ് പുതുസംസ്കാരത്തിലെ മാന്യതയെന്ന് പുളകം കൊള്ളുന്നവർ….!!!അതെ…അവരാണ് ഈ വിഷബീജം വഹിക്കുന്നവർ….!!!അവരെയാണ് നാം ഭയപ്പെടേണ്ടത്….!!!
ഉള്ളിൽ വിഷവും പുറമേ പുഞ്ചിരിയുമായി
സൗഹൃദം അഭിനയിക്കുന്നവർ…!!!സ്വന്തമായി ഒരു മുഖമുണ്ടെങ്കിലും അത് മൂടിവച്ചിട്ട് അപരന്റെ വെളിപ്പെടുത്തുന്ന മുഖത്തേയ്ക്ക് ആഞ്ഞുതുപ്പുന്നവർ…!!!ഇവരൊക്കെ ചേർന്നാണ് ഈ നാടിനെ നശിപ്പിക്കുന്നത്….ലോകത്തേ സകല വിഷയങ്ങളിലും പ്രതികരിക്കാനുള്ള അവകാശം ജന്മനാ സിദ്ധിച്ചവരെന്ന ധാർഷ്ട്യത്തോടെ പ്രഖ്യാപനങ്ങൾ നടത്തുന്ന ഇക്കൂട്ടരെയാണ് നാം ഭയക്കേണ്ടത്…!!!ഇവർ സമൂഹത്തിലെ ഭൂരിപക്ഷമാണോ???
അല്ല എന്നുള്ളതാണ് പ്രഥമദൃഷ്ടിയാലുള്ള ഉത്തരം….!!!
എന്നാൽ ഇവർ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീകരതയ്ക്ക് ഇരയാകുന്നവർ ഭൂരിപക്ഷമാണ്…!!!
പക്ഷേ,ഈ ന്യൂനപക്ഷത്തിന്റെ തിന്മകൾക്കെതിരെ,വിരൽ ചൂണ്ടാൻ ഭൂരിപക്ഷം വിസമ്മതം കാട്ടുമ്പോൾ
ഇവരും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമായി വിരാജിക്കുന്നു എന്നുള്ളതാണ് വസ്തുത…
ഇനി നമുക്ക് കേരളത്തിലിരുന്നുകൊണ്ട് ലോകത്തിന്റെ പലഭാഗത്തേയ്ക്കുമൊന്നു കണ്ണോടിക്കാം….ലോകത്തിന്റെ പലഭാഗത്തും ക്രിസ്ത്യാനികൾ
കൊല്ലപ്പെടുന്നതായി വാർത്തകളുണ്ട്…
കൊല്ലുന്നത് തീവ്രവാദികളും….
എങ്ങനെയുള്ള തീവ്രവാദികൾ എന്നതിനുള്ള ഉത്തരം നിങ്ങൾക്കു മുന്നിലുണ്ട്….പക്ഷേ,
ഇവിടെ ആരും മിണ്ടുന്നില്ല…മിണ്ടില്ല….!!!
പ്രതിഷേധം….
നിലവിളികൾ…..വാർത്ത….
എന്തിന് ഒരു ഫേസ് ബുക്ക് പോസ്റ്റുപോലും വരില്ല….!!!
ഫലത്തിൽ മതം നോക്കി മാത്രം ശബ്‌ദിക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നു സാരം….
പാലസ്തിനിൽ 100 പേർ കൊല്ലപ്പെട്ടപ്പോൾ എന്തായിരുന്നു പ്രതിഷേധം…???
”സേവ് ഗാസ ക്യാമ്പയിൻ ”കൊണ്ട് ഓട്ടയടച്ച മതേതരവാദികൾ….പതിനായിരങ്ങളായ മനുഷ്യർ ക്രിസ്ത്യാനികളായ ഒരു കാരണം കൊണ്ടു മാത്രം കൊല്ലപ്പെടുമ്പോൾ അത് വാർത്തയാകുന്നില്ല….
കൊല്ലപ്പെട്ടത് ക്രിസ്ത്യാനിയെങ്കിൽ മാനുഷിക പരിഗണന പോലും ലഭിക്കില്ലയെന്ന് ഇടുക്കിയെന്ന നാട് നമ്മോട് പറയുന്നുണ്ട്….
ആനിക്കുഴിക്കാട്ടിൽ പിതാവും സൗമ്യയുമൊക്കെ ഉദാഹരണങ്ങൾ…!!!ലോകചരിത്രം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ക്രൂരതകളും പീഡനങ്ങളും ഏറ്റുവാങ്ങിയവർ ക്രൈസ്‌തവരാണ്….
പക്ഷേ,ഈ ക്രൂരതകൾ വെള്ളപൂശി മൂടിവയ്ക്കപ്പെട്ടു….ക്രൂശിൽ പിടഞ്ഞു മരിച്ച്‌ ഉയിർത്തെഴുന്നേറ്റ ലോക രക്ഷകനായ
ക്രിസ്തുവിനെ അനുഗമിക്കുന്നവർ ഇന്നും എന്നും വീണ്ടും വീണ്ടും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു…
തന്നെ ക്രൂരമായി പീഢിപ്പിച്ചവരോടും ക്ഷമിച്ച ക്രിസ്തുവിനെപ്പോലെ അവന്റെ ശിഷ്യഗണങ്ങൾ ഇന്നും
രക്തസാക്ഷികളുടെ ചുടുചോര കൊണ്ട്
സഭയെ കഴുകുന്നു…..തിരുനെഞ്ചിലേക്ക് കുന്തം കുത്തിയിറക്കിയപ്പോഴും
കുത്തിയവന്റെ കണ്ണിന് കാഴ്ച നൽകിയ ദൈവപുത്രനെപ്പോലെ ഇന്ന് അവന്റെ പിൻഗാമികളുടെ തല വാളിനിരയാകുമ്പോഴും,ശിരസിലേക്ക് വെടിയുണ്ട നിർദാക്ഷിണ്യം പായിക്കുമ്പോഴും ജീവനോടെ ചുട്ടെരിക്കു മ്പോഴും വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് അന്തകനു വേണ്ടി പ്രാർത്ഥിക്കുന്ന സ്നേഹമാണ് ക്രിസ്ത്യാനിയുടേത്……ബോംബിനോടും വാളിനോടും മല്ലിടാതെ പ്രാർത്ഥനയെന്ന ആയുധത്തെ മുറുകെ പിടിച്ചുകൊണ്ട് പ്രതികാരം ദൈവത്തിനായ് വിട്ടുകൊടുത്ത് രക്തസാക്ഷികളാകുന്നവരുടെ എണ്ണമെടുക്കാൻ പോലും കഴിയില്ല…!!! (തുടരും) അജി ജോസഫ് കാവുങ്കൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group